തൃശൂരിൽ കാട്ടന ആക്രമണത്തിൽ കൊല്ലപ്പെട്ട വത്സയുടെ കുടുംബത്തിന് ധനസഹായം; മകൾക്ക് ജോലി നൽകുന്നത് പരിഗണിക്കാമെന്ന് വനംവകുപ്പ്

തൃശൂർ പെരിങ്ങൽക്കുത്തിലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വത്സയുടെ കുടുംബത്തിന് ധനസഹായം നാളെ കൈമാറും. കുടുംബത്തിന് അടിയന്തര ധനസഹായമായി അഞ്ചു ലക്ഷം രൂപയാണ് നാളെ കൈമാറുക. മകൾക്ക് ജോലി നൽകുന്നത് പരിഗണിക്കാമെന്നും വനംവകുപ്പ് ഉറപ്പ് നൽകിയിട്ടുണ്ട്. മരണാനന്തര ചടങ്ങുകൾക്കുള്ള മുഴുവൻ ചെലവും വനംവകുപ്പ് വഹിക്കും. കൂടുതൽ ഇടങ്ങളിൽ ഫെൻസിങ് സ്ഥാപിക്കാമെന്ന് ചർച്ചയിൽ വനംവകുപ്പ് ഉറപ്പ് നൽകി.വാച്ച്മരത്ത് കാടിനുള്ളിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്നതിനിടെയാണ് വത്സയ്ക്കുനേരെ കാട്ടാന ആക്രമണം ഉണ്ടായത്. ഓടിയെത്തിയ ആനയെക്കണ്ട് ഓടിമാറാൻ വത്സയ്ക്ക് കഴിഞ്ഞിരുന്നില്ല. അടുത്തേക്ക് ഓടിയെത്തിയ ആന…

Read More

നരഭോജി കടുവയെ വെടിവച്ച് കൊല്ലണമെന്ന് നാട്ടുകാർ; കൊല്ലാനാകില്ലെന്ന് വനം വകുപ്പ്

വയനാട് വാകേരിയിൽ കുടുങ്ങിയ നരഭോജി കടുവയെ കൊല്ലാതെ കൊണ്ടുപോകാനാവില്ലെന്ന നിലപാടിലാണ് നാട്ടുകാർ. യുവകർഷകൻ പ്രജീഷിനെ കടുവ കൊന്നുതിന്നതിന്റെ നടുക്കം ഇവർക്ക് ഇതുവരെയും മാറിയിട്ടില്ല. ഈ സാഹചര്യത്തിൽ കടുവയെ ജീവനോടെ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്നും കണ്ണിന് മുന്നിലിട്ട് കൊല്ലണം, എന്നാൽ മാത്രമേ കൊണ്ടുപോകാനാകൂ എന്നാണ് നാട്ടുകാര്‍ പറയുന്നത്. ‘ഞങ്ങൾക്കും ജീവിക്കണം’, എന്ന മുദ്രാവാക്യമുയർത്തി ആളുകൾ കടുവ കൂട്ടിലായ പ്രദേശത്ത് പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്. എന്നാൽ കടുവയെ കൊല്ലാനാകില്ലെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. പിടികൂടാൻ സാധിച്ചില്ലെങ്കിൽ മാത്രം നരഭോജി കടുവയെ വെടിവച്ച് കൊല്ലാൻ നിർദ്ദേശമുണ്ടായിരുന്നെങ്കിലും…

Read More

പേടിപ്പെടുത്തുന്ന വീഡിയോ; ചികിത്സ നൽകാൻ പോയ ഉദ്യോഗസ്ഥനെ കാട്ടാന കുത്തിക്കൊന്നു; മരിച്ചത് ‘ആനെ വെങ്കിടേഷ്’ എന്ന ആനവിദഗ്ധൻ

കർണടാകയിൽനിന്നുള്ള പേടിപ്പെടുത്തുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പതിനായിരക്കണിക്കിന് ആളുകൾ കാണുന്നത്. മുറിവേറ്റ കാട്ടനയ്ക്കു ചികിത്സ നൽകാൻ പോയ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘത്തിലെ ഷൂട്ടറെയാണ് ആന കുത്തിക്കൊന്നത്. ഹാസൻ ജില്ലയിലെ ആളൂർ താലൂക്കിലെ ഹള്ളിയൂരിനടുത്തുള്ള വനത്തിലാണ് സംഭവം. എച്ച്.എച്ച് വെങ്കിടേഷ് (67) ആണു മരിച്ചത്. നേരത്തെ ഫോറസ്റ്റ് ഗാർഡായി ജോലി ചെയ്തിരുന്ന വെങ്കിടേഷ് വിരമിച്ചതിന് ശേഷമാണു മയക്കുവെടി മേഖലയിൽ പരിശീലനം നേടിയത്. മയക്കുവെടി വയ്ക്കുന്നതിൽ വിദഗ്ധനായ അദ്ദേഹം ‘ആനെ വെങ്കിടേഷ്’ എന്നാണ് അറിയപ്പെട്ടിരുന്നത്. കാട്ടാനയ്ക്കു പരിക്കേറ്റതിനെ തുടർന്ന്…

Read More

വനം വകുപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഡിഎൻഎ പരിശോധന: പ്രതികളുടെ വാദം പൊളിഞ്ഞെന്ന് മന്ത്രി എകെ ശശീന്ദ്രൻ

വനം വകുപ്പിന്റെ ചരിത്രത്തിലാദ്യമാണ് ഡിഎൻഎ പരിശോധന നടത്തിയതെന്ന് വനം മന്ത്രി ഏകെ ശശീന്ദ്രൻ. പ്രതികളുടെ വാദം പൊളിഞ്ഞു. കുറ്റപത്രം സമർപ്പിക്കേണ്ട ഘട്ടമെത്തിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വനം വകുപ്പ് കേസെടുത്താൽ പ്രതികൾക്ക് 500 രൂപ മാത്രമാണ് പിഴ. അതുകൊണ്ടാണ് പിഡിപിപി ആക്റ്റ് പ്രകാരം കേസെടുത്ത് നീങ്ങിയതെന്നും മന്ത്രി പറഞ്ഞു. വനം വകുപ്പിൽ കെട്ടിക്കിടക്കുന്ന കേസുകൾ ഉണ്ട്. അത് കോടതിയിലെത്തിക്കാൻ സർക്കിൾ തലത്തിൽ പരിശോധന നടത്തും. ഡിഎൻഎ ടെസ്റ്റ് പ്രകാരം 450കൊല്ലം പഴക്കമുള്ള മരം മുറിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉത്തരവ് ദുർവ്യാഖ്യാനം…

Read More

തൃശൂരിലെ കാട്ടാനയെ കൊന്ന് കൊമ്പെടുത്തതിനു പിന്നിൽ ആറംഗ സംഘം; പ്രതികളെ പിടികൂടാൻ ഊർജിത നീക്കം

തൃശൂരിൽ കാട്ടാനയെ കൊന്ന് കൊമ്പെടുത്ത് കുഴിച്ചുമൂടിയ സംഭവത്തിൽ ആറ് പേരുണ്ടായിരുന്നതായി മൊഴി. ആനക്കൊമ്പുമായി പട്ടിമറ്റത്ത് അറസ്റ്റിലായ അഖിലിൽ മോഹന്റേതാണ് മൊഴി. കൂടാതെ രണ്ട് പേരുടെ പേരുവിവരങ്ങൾ കൂടി അഖിൽ വെളിപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ ആറംഗ സംഘത്തിൽ മൂന്ന് പേരെ തനിക്ക് അറിയില്ലെന്നും അഖിൽ അന്വേഷണ സംഘത്തോട് വ്യക്തമാക്കി. പ്രതികൾക്കായി വനംവകുപ്പ് തെരച്ചിൽ തുടരുകയാണ്. അഖിലിന് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ളതാണ് അന്വേഷണത്തിൽ നിർണായകമായത്. അതിനിടെ, കാട്ടുപന്നി ഉൾപ്പെടെ വന്യമൃഗശല്യം തടയാൻ റബർ തോട്ടത്തിൽ കെട്ടിയ കമ്പിയിൽ നിന്നാണ് ആനക്ക് ഷോക്കേറ്റതെന്ന്…

Read More

ആനയുടെ ജഡത്തിൽ ഒരു കൊമ്പില്ല; അന്വേഷണം തുടങ്ങി വനം വകുപ്പ്

തൃശൂർ ചേലക്കരയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ കാട്ടാനയുടെ ജഡത്തിൽ ഒരു കൊമ്പില്ല. മണ്ണിനടിയിൽ നിന്ന് പുറത്തെടുത്ത ആനയുടെ അസ്ഥികൂടത്തിൽ ഒരു കൊമ്പ് മാത്രമാണ് കിട്ടിയത്. ഒരു കൊമ്പ് മുറിച്ചെടുത്തതാണെന്നും കുഴിച്ചിട്ടാലും ദ്രവിക്കാത്തതാണ് ആനക്കൊമ്പെന്നും വെറ്ററിനറി സർജൻ വ്യക്തമാക്കി. ആനയുടെ ജഡം കണ്ടെത്തിയ റബ്ബർ എസ്റ്റേറ്റിന്റെ ഉടമ മണിയഞ്ചിറ റോയ് ഒളിവിലാണ്. ഇയാൾക്കായി വനംവകുപ്പും പൊലീസും തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. ആനയുടെ ജഡം കുഴിച്ചുമൂടിയെന്ന് വനം- വന്യജീവി വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്ഥലത്ത് ജെസിബി എത്തിച്ച്…

Read More

അരിക്കൊമ്പൻ റേഞ്ചിലെത്തി; റേഡിയോ കോളറിൽ നിന്ന് സിഗ്‌നലുകൾ ലഭിച്ചു

അരിക്കൊമ്പൻ എവിടെയെന്ന ആശങ്ക അവസാനിച്ചു. ഇന്ന് രാവിലെ അരിക്കൊമ്പൻ റേഞ്ചിലെത്തി. വനം വകുപ്പിന് അരിക്കൊമ്പന്റെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നലുകൾ കിട്ടി. പത്തോളം സ്ഥലത്തു നിന്നുള്ള സിഗ്‌നലുകളാണ് കിട്ടിയത്. കേരളാ – തമിഴ്‌നാട് അതിർത്തിയിലെ വന മേഖലയിലൂടെ സഞ്ചരിക്കുന്നതയാണ് സൂചന.  ഇന്നലെ ഉച്ചക്ക് ശേഷം രണ്ടു മണിക്ക് സിഗ്‌നൽ ലഭിച്ച ശേഷം അരിക്കൊമ്പൻ എവിടെയെന്ന് വ്യക്തമായിരുന്നില്ല. തമിഴ്നാട് വനമേഖലയിലെ വണ്ണാത്തിപ്പാറ ഭാഗത്താണ് ഇന്നലെ ഉച്ചയ്ക്ക് അരിക്കൊമ്പൻ ഉണ്ടായിരുന്നത്. മേഘാവൃതമായ കാലാവസ്ഥയും ഇടതൂർന്ന വനവുമാണെങ്കിൽ സിഗ്‌നൽ ലഭിക്കാൻ കാലതാമസം…

Read More

അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവാണ് വന്നിരിക്കുന്നത്. ടാസ്ക്ക് ഫോഴ്സ് ഉടൻ രൂപീകരിക്കണമെന്നും എങ്ങോട്ട് മാറ്റണം എന്നതിൽ സ്ഥലം സർക്കാർ തന്നെ കണ്ടെത്തണമെന്നുമാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. കൂടാതെ ചിന്നക്കനാലിൽ നിന്ന് കാട്ടാനയെ എങ്ങനെ മാറ്റുമെന്ന റിപ്പോർട്ട് വിദഗ്ദ്ധ സമിതിയെ സീൽ ചെയ്ത കവറിൽ അറിയിക്കുകയും വേണം. സർക്കാർ തീരുമാനിച്ച സ്ഥലം വിദഗ്ദ്ധ സമിതി അംഗീകരിച്ചാൽ ഹൈക്കോടതി തീരുമാനത്തിനായി കാക്കാതെ നടപടിയുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം അരിക്കൊമ്പൻ കേസ് പരി​ഗണിക്കുന്നതിനിടെ വനം വകുപ്പിനെതിരെ ഹൈക്കോടതിയുടെ വിമർശനം…

Read More

പടയപ്പയെ പ്രകോപിപ്പിക്കരുത്, മദപ്പാടുണ്ട്; മുന്നറിയിപ്പുമായി വനംവകുപ്പ്

മൂന്നാറിലെ കൊമ്പൻ പടയപ്പയെ പ്രകോപിപ്പിക്കരുതെന്ന മുന്നറിയിപ്പുമായി വനംവകുപ്പ്. മദപ്പാട് ഉള്ളതിനാൽ അക്രമാസക്തനാകാൻ സാധ്യതയുള്ളതിനാലാണ് മുൻകരുതൽ വേണമെന്ന് വനംവകുപ്പ് അറിയിച്ചത്. സാധാരണ മദപ്പാട് സമയത്ത് പടയപ്പ കാടു കയറാറാണ് പതിവ്. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി മദപ്പാടു സമയത്തും ജനവാസ മേഖലയിൽ തന്നെ തുടരുകയാണ്. മൂന്നാറിലെ ജനപ്രിയനായ കൊമ്പനെന്ന് വിളിപ്പേരുള്ള പടയപ്പ സാധാരണ നിലയിൽ ജനങ്ങൾക്ക് യാതൊരു വിധ പ്രശ്നങ്ങളുമുണ്ടാക്കാറില്ല. മദപ്പാട് സമയം പൊതുവേ ആനകൾ അക്രമാസക്തരാകാറുള്ളതിനാലാണ് ആശങ്കകൾ നിലനിൽക്കുന്നത്. അതിനാലാണ് പടയപ്പയെ പ്രകോപിപ്പിക്കരുതെന്ന് വനംവകുപ്പ് നിർദ്ദേശം നൽകിയത്….

Read More