സൗ​ദി​ അറേബ്യയിൽ കഴിയുന്ന വിദേശികൾക്ക് സ്വന്തം പേരിൽ പരമാവധി രണ്ട് വാഹനങ്ങൾ വരെ വാങ്ങാം

സൗ​ദി​യി​ല്‍ ക​ഴി​യു​ന്ന വി​ദേ​ശി​ക​ള്‍ക്ക് പ​ര​മാ​വ​ധി ര​ണ്ടു സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളാ​ണ് സ്വ​ന്തം ഉ​ട​മ​സ്ഥ​ത​യി​ല്‍ നി​ല​നി​ര്‍ത്താ​നാ​വു​ക​യെ​ന്ന് സൗ​ദി ട്രാ​ഫി​ക് ഡ​യ​റ​ക്ട​റേ​റ്റ് വ്യ​ക്ത​മാ​ക്കി. ട്രാ​ഫി​ക് ഡ​യ​റ​ക്ട​റേ​റ്റു​മാ​യി നേ​രി​ട്ട് സ​മീ​പി​ക്കാ​തെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ഓ​ണ്‍ലൈ​ന്‍ സേ​വ​ന പ്ലാ​റ്റ്‌​ഫോ​മാ​യ അ​ബ്ശി​ര്‍ വ​ഴി ന​മ്പ​ര്‍ പ്ലേ​റ്റ് മാ​റ്റ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കും. സ്വ​ന്തം ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ര്‍ പ്ലേ​റ്റു​ക​ളും മ​റ്റൊ​രാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ഹ​ന​ത്തി​ന്റെ ന​മ്പ​ര്‍ പ്ലേ​റ്റു​മാ​യി സ്വ​ന്തം വാ​ഹ​ന​ത്തി​ന്റെ ന​മ്പ​ര്‍ പ്ലേ​റ്റും പ​ര​സ്പ​രം മാ​റ്റാ​വു​ന്ന​താ​ണ്. ഇ​തി​ന് അ​ബ്ശി​ര്‍ പ്ലാ​റ്റ്‌​ഫോ​മി​ല്‍ പ്ര​വേ​ശി​ച്ച് വാ​ഹ​ന​ങ്ങ​ള്‍, സേ​വ​ന​ങ്ങ​ള്‍, ന​മ്പ​ര്‍ പ്ലേ​റ്റ് മാ​റ്റം…

Read More

വിദേശികളുടെ റെസിഡൻസി ; പുതിയ കരട് നിർദേശങ്ങൾക്ക് കുവൈത്ത് മന്ത്രിസഭയുടെ അംഗീകാരം

പ്ര​വാ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളി​ച്ച പു​തി​യ പ്ര​വാ​സി റെസി​ഡ​ന്‍സി ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ള്‍ക്ക് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം. ചൊ​വ്വാ​ഴ്ച ആ​ക്ടി​ങ് പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ-​ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് അ​സ്സ​ബാ​ഹി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ്ര​തി​വാ​ര യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. രാ​ജ്യ​ത്ത് പ്ര​വാ​സി​ക​ളു​ടെ താ​മ​സം സം​ബ​ന്ധി​ച്ച​താ​ണ് നി​ര്‍ദേ​ശ​ങ്ങ​ള്‍. റെസി​ഡ​ൻ​സി​യി​ലെ വ്യാ​പാ​രം നി​രോ​ധി​ക്കു​ക, വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തു​ന്ന​തി​നും പു​റ​ത്താ​ക്കു​ന്ന​തി​നു​മു​ള്ള നി​യ​മ​ങ്ങ​ൾ നി​ർ​ണ​യി​ക്കു​ക, വി​ദേ​ശി​ക​ളു​ടെ താ​മ​സ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ടു​ത്ത ശി​ക്ഷ​ക​ൾ ചു​മ​ത്തു​ക എ​ന്നി​വ​യാ​ണ് ക​ര​ട് നി​ര്‍ദേ​ശ​ത്തി​ലു​ള്ള​ത്. നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ടെ ഇ​ത്ത​രം കൃ​ത്യ​ങ്ങ​ളി​ൽ…

Read More

സ്പോൺസർ ഇല്ലാതെ വിദേശികൾക്ക് സൗദിയിൽ തങ്ങാം ; 14 രാജ്യങ്ങളിൽ നിന്നുള്ള 38 സംരംഭകർക്ക് പ്രീമിയം ഇഖാമ അനുവദിച്ചു

സ്പോൺസർ ഇല്ലാതെ വിദേശികൾക്ക് സൗദി അറേബ്യയിൽ തങ്ങാനും ജോലി ചെയ്യാനും വാണിജ്യ സംരംഭങ്ങൾ തുടങ്ങാനും അനുവദിക്കുന്ന പ്രീമിയം ഇഖാമ 14 രാജ്യങ്ങളിൽ നിന്നുള്ള 38 സംരംഭകർക്ക് ഒരുമിച്ച് വിതരണം ചെയ്തു. ജനറൽ അതോറിറ്റി ഫോർ സ്മാൾ ആൻഡ് മീഡിയം എൻറർപ്രൈസസ് (മൻശആത്ത്) സംഘടിപ്പിച്ച ‘ബിബാൻ 24’ എന്ന ഇടത്തരം, ചെറുകിട വ്യവസായ സംരംഭകത്വ സമ്മേളനത്തിലാണ് സാമ്പത്തിക സാങ്കേതിക മേഖല, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തുടങ്ങിയ പ്രത്യേക രംഗങ്ങളിലെ 38 സംരംഭകർക്ക് ഇഖാമ വിതരണം ചെയ്തത്. പ്രീമിയം ഇഖാമ സെൻററാണ്…

Read More

ജിസിസി രാജ്യങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് യുഎഇയുടെ ഇ-വിസ

ജിസിസി രാജ്യങ്ങളിലെ റസിഡന്റ് വീസക്കാർക്കും പൗരന്മാർക്കും യുഎഇ സന്ദർശിക്കാൻ ഇ – വിസ ലഭിക്കും.കുവൈത്ത്, സൗദി, ബഹ്റൈൻ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്കും പൗരന്മാർക്കുമാണ് ഇ – വിസ ലഭിക്കുക. പൗരന്മാർക്ക് 60 ദിവസത്തെയും വിദേശികൾക്ക് 30 ദിവസത്തെയും വീസയാണ് ലഭിക്കുക.തുല്യ കാലയളവിലേക്ക് ഒരു തവണ പുതുക്കാനും സാധിക്കും.  ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ഫോർ ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ), ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ്…

Read More

പാരിസ്ഥിതിക നിയമങ്ങൾ ലംഘിച്ച് വന്യജീവികളെ കൈവശം വച്ചു; സ്വദേശി പൗ​ര​നും മൂന്ന് വിദേശികളും പിടിയിൽ

പാ​രി​സ്ഥി​തി​ക നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച്​ 179 ഓ​ളം വ​ന്യ​ജീ​വി​ക​ളെ കൈ​വ​ശം​വെ​ക്കു​ക​യും പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്​​ത സൗ​ദി പൗ​ര​നും മൂ​ന്ന്​ വി​ദേ​ശി​ക​ളും പി​ടി​യി​ൽ. സി​റി​യ, ഇ​റാ​ഖി, ബം​ഗ്ലാ​ദേ​ശ് രാ​ജ്യ​ക്കാ​രാ​യ മൂ​ന്നു​ പേ​രെ​യും ഒ​രു പൗ​ര​നെ​യും ദേ​ശീ​യ വ​ന്യ​ജീ​വി വി​ക​സ​ന കേ​ന്ദ്ര​വു​മാ​യി ഏ​കോ​പി​പ്പി​ച്ച് പ​രി​സ്ഥി​തി സു​ര​ക്ഷ​യു​ടെ പ്ര​ത്യേ​ക​സേ​ന​യാ​ണ്​ അ​റ​സ്റ്റ് ചെ​യ്ത​ത്. വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ജീ​വ​ജാ​ല​ങ്ങ​ൾ കൈ​വ​ശം വെ​ച്ച​തി​ലു​ൾ​പ്പെ​ടും. പാ​രി​സ്ഥി​തി​ക വ്യ​വ​സ്ഥ​യു​ടെ​യും വ​ന്യ ജീ​വ​ജാ​ല​ങ്ങ​ളു​ടെ​യും അ​വ​യു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​നു​ള്ള ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​യി ഇ​തി​നെ ക​ണ​ക്കാ​ക്കു​ന്ന​തെ​ന്ന്​ പ​രി​സ്ഥി​തി സേ​ന പ​റ​ഞ്ഞു. ഇ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും ജീ​വി​ക​ളെ…

Read More

സൗദിയിൽ ഇസ്‌ലാം സ്വീകരിക്കുന്ന വിദേശികളുടെ എണ്ണത്തിൽ വൻ വർധന

സൗദിയിൽ ഇസ്‌ലാമിലേക്ക് ആകർഷിക്കപ്പെടുന്ന വിദേശികളുടെ എണ്ണത്തിൽ വലിയ വർധന. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ മൂന്നര ലക്ഷം വിദേശികൾ ഇസ്‌ലാമിലേക്ക് കടന്നു വന്നതായാണ് കണക്കുകൾ പറയുന്നത്. സൗദി ഇസ്‌ലാമിക് അഫയേഴ്സ് ദഅവ ഗൈഡൻസ് മന്ത്രാലയമാണ് കണക്ക് പുറത്തുവിട്ടത്. സൗദിയിലെത്തുന്ന വിദേശികൾ ഇസ്‌ലാമിനെ കുറിച്ച് പഠിക്കുന്നതിനും പരിചയപ്പെടുന്നതിനും കൂടുതൽ താൽപര്യം പ്രകടിപ്പിക്കുന്നതായി സൗദി ഇസ്‌ലാമിക് അഫയേഴ്സ് ദഅവ ഗൈഡൻസ് മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ് അഞ്ച് വർഷത്തിനിടെ മന്ത്രാലയ ഗൈഡൻസ് സെന്ററുകൾ വഴി രാജ്യത്ത് നിന്നും 3,47,646 വിദേശികൾ…

Read More

പൊതുനിരത്തിൽ അടിപിടി; വിദേശികളായ 13 പേർ ഒമാൻ പൊലീസിന്റെ പിടിയിൽ

പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പൊതുനിരത്തിൽ അടിപിടിയും വഴക്കും ഉണ്ടാക്കിയ പതിമൂന്നോളം വിദേശികളെയാണ് മസ്കറ്റ് ഗവർണറേറ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടിയിലായത് ഏഷ്യക്കാരാണെന്നാണ് വിവരം. സംഘട്ടത്തിനിടെ യുവാക്കൾ സമീപത്തുള്ള കടയുടെ ചില്ല് തകർക്കുകയും റോഡിലൂടെ പോയ കാറിലേക്ക് ആക്രോശിച്ച് ചെല്ലുകയും ചെയ്തിരുന്നു. യുവാക്കൾ തമ്മിൽ അടികൂടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരിക്കുന്നുണ്ട്. 

Read More

സുഡാനിൽ കുടുങ്ങിക്കിടക്കുന്ന വിദേശികളെ ഒഴിപ്പിക്കുന്നതിൽ അനൂകൂല നിലപാട് അറിയിച്ച് ഇന്ത്യൻ സൈന്യം

സുഡാനിൽ കുടുങ്ങിക്കിടക്കുന്ന വിദേശികളെ ഒഴിപ്പിക്കുന്നതിൽ അനൂകൂല നിലപാട് അറിയിച്ച് ഇന്ത്യൻ സൈന്യം. യുകെ, യുഎസ്, ഫ്രാൻസ്, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരെയും പൗരന്മാരെയും വരും മണിക്കൂറുകളിൽ സുരക്ഷിതമായി വ്യോമമാർഗം ഒഴിപ്പിക്കുമെന്ന് സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു. ഇതിനായി സൈനിക വിമാനങ്ങൾ ഉപയോഗിക്കും. സുഡാനിൽ നിന്ന് കൂടുതൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സഹായിക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു. അമേരിക്കൻ സഹായവും ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യക്കാർ അടക്കം 157 പേരെ സുഡാനിൽ നിന്ന് പുറത്തെത്തിച്ചതായി സൗദി അറേബ്യ സ്ഥിരികരിച്ചിരുന്നു. അതേസമയം…

Read More

കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിൽ 625 തസ്തികകളിൽ വിദേശികളെ നിയമിക്കും

കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിൽ 625 ജോലി തസ്തികകളിൽ വിദേശികളെ നിയമിക്കുവാൻ അനുമതി. ഡോക്ടർ, നഴ്‌സിങ് സ്റ്റാഫ്, ടെക്‌നീഷ്യൻ, ഫാർമസിസ്റ്റ് തുടങ്ങിയ ജോലികളിലെ വിദേശി നിയമനത്തിനാണ് താൽക്കാലികമായി അംഗീകാരം നൽകിയതെന്ന് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. അതിനിടെ പുതിയ അധ്യയന വർഷത്തിൽ കുവൈത്തികളല്ലാത്തവരെയും വിദ്യാഭ്യാസ ജോലികൾക്ക് നിയമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയവും അറിയിച്ചു. അധ്യാപക ജോലിയിൽ പൂർണ്ണ സ്വദേശിവത്കരണം നടപ്പാക്കാൻ നേരത്തെ നീക്കം നടന്നിരുന്നു. എന്നാൽ യോഗ്യരായ സ്വദേശി അപേക്ഷകരുടെ ക്ഷാമമാണ് വിദേശികളെ നിയമിക്കുവാൻ കാരണമെന്ന് അധികൃതർ വ്യക്തമാക്കി.

Read More