മുഖ്യമന്ത്രി വിദേശയാത്ര പോയത് തന്നെ അറിയിക്കാതെയെന്ന് ഗവര്‍ണര്‍

മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര പോയത് തന്നെ അറിയിക്കാതെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഈ വിവരം അറിയിച്ചതിന് മാധ്യമങ്ങൾക്ക് നന്ദിയെന്നും മുൻപ് നടത്തിയ വിദേശയാത്രകളെ കുറിച്ചും മുഖ്യമന്ത്രി രാജ്ഭവനെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവനെ ഇരുട്ടിൽ നിർത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇതേക്കുറിച്ച് രാഷ്ട്രപതിയ്ക്ക് കത്തയച്ച് അറിയിച്ചിരുന്നുവെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. അതേസമയം ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസിനെതിരായ ആരോപണത്തിൽ പ്രതികരിക്കാൻ താനില്ലെന്നും. ആനന്ദ ബോസ് തന്നെ സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ടെന്നും ​ഗവർണർ…

Read More

വിദേശ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തി

അമേരിക്ക, ക്യൂബ, യുഎഇ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. യു.എ.ഇയിൽ നിന്നുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. അമേരിക്കയിൽ നടന്ന ലോക കേരളസഭാ സമ്മേളനത്തിൽ പങ്കെടുത്തശേഷം ക്യൂബയിൽ എത്തി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങൾ കേരള സംഘം സന്ദർശിച്ചിരുന്നു. കഴിഞ്ഞ ദിവസം കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഇൻഫിനിറ്റി സെന്റർ യു.എ.ഇയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. വിദേശയാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ അടുത്ത ദിവസങ്ങളിൽ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാനും സാധ്യതയുണ്ട്.

Read More