
ചില വിദേശ ടൂറിസം കമ്പനികൾ തട്ടിപ്പ് നടത്തി ; വിസിറ്റ് വിസയിലെത്തി ഹജ്ജ് ചെയ്യാമെന്ന് പറഞ്ഞ് കബളിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം
ചില രാജ്യങ്ങളിലെ ടൂറിസം കമ്പനികൾ വിസിറ്റ് വിസയിലെത്തി ഹജ്ജ് ചെയ്യാമെന്ന് തീർഥാടകരെ കബളിപ്പിച്ചെന്ന് സൗദി ആഭ്യന്തര മന്ത്രാലയ സുരക്ഷ വക്താവ് കേണൽ തലാൽ അൽ ശൽഹൂബ് കുറ്റപ്പെടുത്തി. ഹജ്ജ് സമയത്ത് ചട്ടങ്ങൾ ലംഘിച്ച് തീർഥാടനത്തിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിച്ചു. എല്ലാ നിലക്കും വഞ്ചനയാണ് അത്തരം ഏജൻസികൾ നടത്തിയത്. അതിൽ സഹോദര രാജ്യങ്ങളിലെ നിരവധി ടൂറിസം കമ്പനികൾ ഉൾപ്പെടും. ഹജ്ജ് ചെയ്യാൻ ആഗ്രഹമുള്ളവർക്ക് അവർ സന്ദർശന വിസകൾ നൽകി. ഹജ്ജ് നിർവഹിക്കാൻ അനുവാദമില്ലാത്ത സന്ദർശന വിസകളിലാണ് അവരെ രാജ്യത്തെത്തിച്ചത്. നിയന്ത്രണങ്ങൾ…