
നിലവാരമില്ലെന്ന വിലയിരുത്തൽ; വിദേശ മെഡിക്കൽ പഠനം നിരുത്സാഹപ്പെടുത്താൻ ദേശീയ മെഡിക്കൽ കമ്മിഷൻ
ഇംഗ്ലീഷ് പഠനമാധ്യമമായ വിദേശരാജ്യങ്ങളിലൊഴികെയുള്ള മെഡിക്കൽ പഠനം നിരുത്സാഹപ്പെടുത്താൻ ദേശീയ മെഡിക്കൽ കമ്മിഷൻ. മിക്കയിടത്തെയും പഠനത്തിന് നിലവാരമില്ലെന്ന വിലയിരുത്തലാണുള്ളത്. ഇക്കഴിഞ്ഞ ജൂലായ് 30-ന് നടത്തിയ യോഗ്യതാനിർണയപരീക്ഷയിൽ പത്തരശതമാനംപേർ മാത്രമാണ് ജയിച്ചത്. ഈയവസ്ഥയിലാണ് പടിപടിയായി നിയമം കർക്കശമാക്കുന്നത്. അമേരിക്ക, കാനഡ, ബ്രിട്ടൻ, ന്യൂസീലൻഡ്, ഓസ്‌ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിൽനിന്നൊഴികെ മെഡിക്കൽ ബിരുദം നേടുന്നവർ ഇന്ത്യയിൽ പ്രാക്ടീസ് നടത്തുന്നതിന് യോഗ്യതാപരീക്ഷ ജയിക്കണം. വർഷത്തിൽ രണ്ടുപ്രാവശ്യമാണ് പരീക്ഷ. ജൂലായിലെ പരീക്ഷ 24,269 വിദ്യാർഥികളാണ് എഴുതിയത്. ഇതിൽ 2,474 വിദ്യാർഥികൾ വിജയിച്ചു. 116 പേരുടെ ഫലം…