മക്ക, മദീന റിയൽ എസ്റ്റേറ്റ് കമ്പനികളിൽ വിദേശ നിക്ഷേപത്തിന് അനുമതി

സൗദി അറേബ്യയിലെ പുണ്യ പ്രദേശങ്ങളായ മക്ക, മദീന എന്നിവിടങ്ങളിലെ റിയൽ എസ്റ്റേറ്റ് കമ്പനികളിൽ വിദേശ നിക്ഷേപത്തിന് അനുമതി ലഭിച്ചു. സൗദി അറേബ്യയുടെ കാപിറ്റൽ മാർക്കറ്റ് അതോറിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, സൗദി ഓഹരി വിപണി ശക്തിപ്പെടുത്തുക, മക്ക,മദീന എന്നിവിടങ്ങളിലെ ഭാവി വികസന പദ്ധതികളെ പിന്തുണയ്ക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതുവരെ മക്ക, മദീന ന​ഗര പരിധികളിൽ റിയൽ എസ്റ്റേറ്റുകൾ സ്വന്തമായുള്ള കമ്പനികളിൽ നിക്ഷേപം നടത്താൻ വിദേശികൾക്ക് അനുമതി ഇല്ലായിരുന്നു. ഇതാണ് പുതിയ തീരുമാനം…

Read More

ഗൾഫ് ഡേറ്റ ഹബ്ബിന് 500 കോടി ഡോളറിൻ്റെ വിദേശ നിക്ഷേപം

ഡേ​റ്റ സെ​ന്‍റ​ർ സൊ​ലൂ​ഷ​നു​ക​ളു​ടെ മു​ൻ​നി​ര ദാ​താ​ക്ക​ളാ​യ ഗ​ൾ​ഫ്​ ഡേ​റ്റ ഹ​ബി​ന്​ വി​ദേ​ശ ക​മ്പ​നി​യി​ൽനിന്ന് വ​മ്പ​ൻ നി​ക്ഷേ​പം. ന്യൂ​യോ​ർ​ക്​​ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ഗോ​ള നി​ക്ഷേ​പ സ്ഥാ​പ​ന​മാ​യ കെ.​കെ.​ആ​ർ ആ​ൻ​ഡ്​ ക​മ്പ​നി​യാ​ണ്​ ഗ​ൾ​ഫ്​ ഡേ​റ്റ ഹ​ബി​ൽ​ 500 കോ​ടി ഡോ​ള​റി​ന്‍റെ നി​ക്ഷേ​പം ന​ട​ത്തി​യ​ത്.വെ​ള്ളി​യാ​ഴ്ച എ​ക്സ്​ പ്ലാ​റ്റ്​​ഫോ​മി​ലൂ​ടെ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മാ​ണ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഗ​ൾ​ഫ്​ മേ​ഖ​ല​യി​ൽ ഡേ​റ്റ സെ​ന്‍റ​റി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. എ​മി​റേ​റ്റി​ലെ…

Read More

വിദേശ നിക്ഷേപം 2.2 ലക്ഷം കോടി ദിർഹത്തിലെത്തിക്കും ; പുതിയ വ്യാപാര വാണിജ്യ നയം പ്രഖ്യാപിച്ച് യുഎഇ

2031ഓ​ടെ നേ​രി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പം 2.2 ല​ക്ഷം കോ​ടി ദി​ർ​ഹ​മാ​യി ഉ​യ​ർ​ത്താ​നു​ള്ള വ്യാ​പാ​ര, വാ​ണി​ജ്യ ന​യം പ്ര​ഖ്യാ​പി​ച്ച്​ യു.​എ.​ഇ. അ​ബൂ​ദ​ബി​യി​ൽ ന​ട​ക്കു​ന്ന സ​ർ​ക്കാ​ർ ​പ്ര​തി​നി​ധി​ക​ളു​ടെ വാ​ർ​ഷി​ക യോ​ഗ​ത്തി​ന്‍റെ ര​ണ്ടാം ദി​ന​ത്തി​നു​​ശേ​ഷം യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ആ​ണ്​ എ​ക്സ്​ അ​ക്കൗ​ണ്ടി​ലൂ​ടെ പു​തി​യ ന​യം പ്ര​ഖ്യാ​പി​ച്ച​ത്. മൂ​ന്നു​ ദി​വ​സ​മാ​യി ന​ട​ക്കു​ന്ന യോ​ഗം ബു​ധ​നാ​ഴ്ച അ​വ​സാ​നി​ക്കും. ദേ​ശീ​യ അ​സ്തി​ത്വം, കു​ടും​ബം, നി​ർ​മി​ത ബു​ദ്ധി എ​ന്നി​വ​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ​മൂ​ന്ന്​…

Read More

സൗദിയിലേക്കുള്ള വിദേശ നിക്ഷേപം കുറഞ്ഞു

സൗദിയിലേക്ക് വന്ന വിദേശ നിക്ഷേപത്തിന്റെ വാർഷിക അളവിൽ കുറവ്. 2023 ലെ രണ്ടാം പാദത്തിൽ 11.7 ബില്യൺ റിയാലിന്റെ വിദേശ നിക്ഷേപമാണ് രാജ്യത്തെത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് 7.5 ശതമാനം കുറവാണ്. 2022 ലെ ഇതേ കാലയളവിലെ കണക്കനുസരിച്ച് നിക്ഷേപം 12.6 ബില്യൺ റിയാലിലധികമായിരുന്നു. ഈ വർഷം 23.4 ശതമാനം വളർച്ചയാണ് കൈവരിച്ചത്. 19.4 ബില്യൺ റിയാൽ നിക്ഷേപമാണ് മൊത്തമായി രാജ്യത്തെത്തിയത്. ഇതിൽ നിന്ന് മറ്റു രാജ്യങ്ങളിലെ നിക്ഷേപങ്ങൾക്കായി ചെലവഴിച്ചത് 7.76 ബില്യൺ റിയാലാണ്. രാജ്യത്തേക്ക്…

Read More

സൗദിയിൽ വിദേശ നിക്ഷേപത്തിൽ വൻ വർധന; ആകെ നിക്ഷേപം 2.51 ട്രില്യൺ റിയാൽ

സൗദിയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ വൻ വർധന. 2022നെ അപേക്ഷിച്ച് 2023ൽ നാല് ശതമാനം വർധനവാണ് രാജ്യം കൈവരിച്ചത്. ഇതോടെ ആകെ നിക്ഷേപം 2.51 ട്രില്യൺ റിയാലായി ഉയർന്നു. സൗദി സെൻട്രൽ ബാങ്കാണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്. 2015 മുതൽ സൗദിയിലെ വിദേശ നിക്ഷേപത്തിൽ വർധനവ് പ്രകടമായിരുന്നു. പിന്നീട് മൂന്ന് മാസങ്ങളുള്ള സാമ്പത്തിക പാദങ്ങളിലെല്ലാം വളർച്ച പ്രകടമാണ്. ഇതിനിടെ 2023ലെ ആദ്യ പാദത്തിൽ മാത്രമാണ് തളർച്ചയുണ്ടായത്. ഇതൊഴിച്ചാൽ വാർഷിക കണക്കനുസരിച്ച് സൗദിയുടെ സാമ്പത്തിക വളർച്ച ശക്തമാണ്….

Read More

അദാനിക്ക് വീണ്ടും കുരുക്ക്; കമ്പനികളിലേക്ക് വിദേശ നിക്ഷേപം എത്തിച്ചവർക്ക് അദാനി കുടുംബവുമായി ബന്ധം

അദാനി ഗ്രൂപ്പ് കമ്പനികളിലേക്ക് വിദേശ നിക്ഷേപം എത്തിച്ചവർക്ക് അദാനി കുടുംബവുമായി ബന്ധമെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. ഇതു സംബന്ധിച്ച് ഇൻന്റർനാഷണൽ കൺസോർഷ്യം ഓഫ് ജേണലിസ്റ്റ്സിന് തെളിവുകൾ ലഭിച്ചു. അദാനി കമ്പനിയിലെ ഉദ്യോഗസ്ഥരുമായി രണ്ടു വിദേശികളും നേരിട്ട് ഇടപാടുകൾ നടത്തിയിട്ടുണ്ട്. രേഖകൾ ലഭ്യമാക്കാൻ ശ്രമിക്കുന്നു എന്ന് സെബി അന്വേഷണ സംഘം അറിയിച്ചു. ഗൗതം അദാനിക്കെതിരെ ​ഗുരുതര കണ്ടെത്തലുകളുമായി പുതിയ റിപ്പോർട്ട് ഇന്നലെ പുറത്ത് വന്നിരുന്നു. രഹസ്യമായി സ്വന്തം കമ്പനികളിൽ അദാനി തന്നെ നിക്ഷേപം നടത്തിയെന്നാണ് ഓർഗനൈസ്‌ഡ് ക്രൈം ആന്റ്…

Read More