ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ എണ്ണം ഗണ്യമായി വർദ്ധിക്കുന്നു; 210 രാജ്യങ്ങളിലായി പ്രവാസ ജീവിതം നയിക്കുന്നത് 1.34 കോടി ഇന്ത്യക്കാരെന്ന് കണക്കുകൾ

2022 മാര്‍ച്ച്‌ വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് പ്രവാസികളുടെ കണക്ക് പുറത്ത് വിട്ടത്. 3.41 ദശലക്ഷം ഇന്ത്യക്കാരുള്ള യു.എ.ഇയാണ് എണ്ണത്തില്‍ മുന്നില്‍. തൊട്ടുപിന്നില്‍ സൗദി അറേബ്യയാണ്- 2.59 ദശലക്ഷം. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഗൾഫ് രാജ്യമായ ബഹ്റൈനിൽ കഴിയുന്നത് 3,23,292 ഇന്ത്യക്കാരാണ്. 8.8 ദശലക്ഷത്തിലധികം പ്രവാസി ഇന്ത്യക്കാർ ഗള്‍ഫ് രാജ്യങ്ങളിൽ മാത്രമുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബഹ്റൈനിലെ ഇന്ത്യക്കാരില്‍ രണ്ടുലക്ഷത്തിലധികം പേര്‍ മലയാളികളാണെന്നാണ് ഇന്ത്യൻ എംബസ്സിയുടെ കണക്ക്. 50,000 തമിഴ്നാട് സ്വദേശികളുമുണ്ട്. 210 രാജ്യങ്ങളിലായി…

Read More