
‘കേന്ദ്രം വിശദീകരണം ചോദിച്ചിട്ടില്ല’; കെ.വാസുകിക്കു ചുമതല നൽകിയ നടപടിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ച് സർക്കാർ
നോർക്ക സെക്രട്ടറി കെ.വാസുകിക്കു വിദേശസഹകരണ ചുമതലയുള്ള സെക്രട്ടറിയുടെ ചുമതല നൽകിയ നടപടിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. കേന്ദ്രം രേഖാമൂലം ആവശ്യപ്പെട്ടാൽ വിശദീകരണം നൽകും. നിയമനത്തിനെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്തു വന്നെങ്കിലും ഇതുവരെ സംസ്ഥാന സർക്കാരുമായി ഔദ്യോഗിക ആശയവിനിമയം ഒന്നും നടത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ പ്രവർത്തനവുമായി മുന്നോട്ടു പോകാമെന്നാണു നിലവിൽ സർക്കാർ നിലപാട്. കെ.വാസുകിക്ക് ‘വിദേശ സഹകരണ’ത്തിന്റെ ചുമതല നൽകിയതിനു പിന്നാലെയാണു വിവാദം തുടങ്ങിയത്. കേന്ദ്ര അധികാര പരിധിയിൽ സംസ്ഥാനം കടന്നുകയറിയെന്ന തരത്തിലാണു വിദേശകാര്യമന്ത്രാലത്തിന്റെ പ്രതികരണം…