
ദുബൈയിൽ വിദേശ ബാങ്കുകൾക്ക് 20 ശതമാനം നികുതി
ദുബൈയിൽ പ്രവർത്തിക്കുന്ന വിദേശ ബാങ്കുകൾക്ക് 20 ശതമാനം വാർഷിക നികുതി ഏർപ്പെടുത്തുന്നതിനുള്ള നിയമത്തിന് അംഗീകാരം നൽകി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ദുബൈ ഫിനാൻഷ്യൽ സെന്ററിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഒഴികെ ഫ്രീസോൺ, സ്പെഷൽ ഡെവലപ്മെന്റ് സോൺ ഉൾപ്പെടെ ദുബൈയിലെ എല്ലാ വിദേശ ബാങ്കുകൾക്കും നിയമം ബാധകമാണ്. നികുതി ബാധകമായ വരുമാനത്തിന് മാത്രമാണ് 20 ശതമാനം വാർഷിക നികുതി നൽകേണ്ടത്. എന്നാൽ, നിലവിൽ കോർപറേറ്റ് നികുതി അടക്കുന്ന…