ഛത്തീസ്ഗഡിൽ വീണ്ടും ഏറ്റുമുട്ടൽ; 8 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

ഛത്തീസ്ഗഡിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. ബിജാപൂരിലെ ഗംഗലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ ഏറ്റുമുട്ടലിൽ 8 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ മാവോയിസ്റ്റുകളുണ്ടെന്ന സംശയത്തെ തുടർന്ന് തെരച്ചിൽ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ 8.30 ഓടെയാണ് വനമേഖലയിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടിയത്. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. ഡിസ്ട്രിക്ട് റിസർവ് ഗാർഡ് (ഡിആർജി), സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്),…

Read More

മണിപ്പുരിൽ സംഘർഷം രൂക്ഷം; കൂടുതൽ അർധസൈനിക വിഭാ​ഗങ്ങളെ അയച്ച് കേന്ദ്രം

മണിപ്പുരിൽ സംഘർഷം രൂക്ഷമാകുന്ന പ്രദേശങ്ങളിലേക്ക് കൂടുതൽ അർധസൈനിക വിഭാഗങ്ങളെ അയച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അർധസൈനിക വിഭാഗങ്ങളിൽ നിന്നുള്ള 2500 പേരെയാണ് മണിപ്പുരിലേക്ക് അയച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 13 പേർ കൊല്ലപെട്ട ജിരിബാം ഉൾപ്പടെയുള്ള പ്രദേശങ്ങളിലാണ് ഇവരെ വ്യന്യസിക്കുക. അതേസമയം, കേന്ദ്രസേനാ അംഗങ്ങളുമായി സഹകരിക്കില്ലെന്ന് കുക്കി വിദ്യാർഥിസംഘടന അറിയിച്ചു. അസമിൽ നിന്ന് സി.ആർ.പി.എഫിന്റെ പതിനഞ്ച് കമ്പനിയും, ത്രിപുരയിൽ നിന്ന് ബി.എസ്.എഫിന്റെ അഞ്ച് കമ്പനിയുമാണ് മണിപ്പുരിലേക്ക് അയച്ചത്. ബുധനാഴ്ച രാത്രിയോടെ ഇതിൽ 1200 സേന അംഗങ്ങൾ മണിപ്പുരിലെത്തി. തുടർന്ന്,…

Read More

ശക്തമായ മഴ; കോഴിക്കോട് ഇറങ്ങേണ്ട 5 വിമാനങ്ങൾ കൊച്ചിയിലേക്ക് വഴി തിരിച്ചുവിട്ടു

ശക്തമായ മഴയ്ക്ക് പിന്നാലെ കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങേണ്ട 5 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. കൊച്ചിയിലേക്കാണ് വിമാനങ്ങൾ വഴി തിരിച്ചു വിട്ടത്. നെടുമ്പാശേരിയിൽ ഇറങ്ങിയ വിമാനങ്ങൾ കാലാവസ്ഥാ അനുകൂലമായതോടെ കരിപ്പൂരിലേക്ക് തിരികെ പുറപ്പെട്ടിട്ടുണ്ട്. മൂന്ന് വിമാനങ്ങളാണ് കാലാവസ്ഥാ അനുകൂലമായതോടെ കരിപ്പൂരിലേക്ക് പുറപ്പെട്ടത്. മറ്റു രണ്ട് വിമാനങ്ങൾ നെടുമ്പാശേരിയിൽ തുടരുകയാണ്.

Read More

ഭാര്യ കുടിച്ചു ഫിറ്റ് ആയി വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു… തന്നെയും മദ്യപിക്കാന്‍ നിര്‍ബന്ധിക്കുന്നു…; ഗതികെട്ട ഭര്‍ത്താവിന്റെ പരാതി

കുടിയന്മാരായ ഭര്‍ത്താക്കന്മാരെക്കുറിച്ചു കേട്ടിട്ടുണ്ട്. എന്നാല്‍, അമിതമദ്യപാനിയായ ഭാര്യയെക്കുറിച്ച് നമ്മളാരും അധികമൊന്നും കേട്ടിട്ടില്ല. ഉത്തര്‍പ്രദേശിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. ഭാര്യ മദ്യപിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന പരാതിയുമായി ഭര്‍ത്താവ് രംഗത്തെത്തിയതോടെയാണ് വിചിത്രസംഭവം പൊതുമധ്യത്തിലെത്തിയത്. ഉത്തര്‍പ്രദേശിലെ ആഗ്ര ഫാമിലി കൗണ്‍സിലിംഗ് സെന്ററിലാണ് വിചിത്രമായ പരാതിയുമായി യുവാവ് എത്തിയത്. ഭാര്യയുടെ അമിതമായ മദ്യാസക്തിയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ദിവസവും മദ്യപിച്ച് ലക്കുകെടുന്ന ഭാര്യ ഭര്‍ത്താവിനെയും മദ്യം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു. ഭര്‍ത്താവ് വിസമ്മതിച്ചാല്‍ വഴക്കുണ്ടാകുകയും ചെയ്യും. നാലു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷമാണ് ഭാര്യ…

Read More

സേനയുടെ കഴിവുകൾ വികസിപ്പിക്കും ; കുവൈത്ത് പ്രതിരോധ മന്ത്രി

കു​വൈ​ത്ത് സാ​യു​ധസേ​ന​ക്ക് ക​രു​ത്താ​യി ഫ്ര​ഞ്ച് നി​ർ​മി​ത കാ​ര​ക്ക​ൽ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ കു​വൈ​ത്തി​ലെ​ത്തി. കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് അ​സ്സ​ബാ​ഹ് ഹെ​ലി​കോ​പ്റ്റ​റു​ക​ള്‍ സ്വീ​ക​രി​ച്ചു. സാ​യു​ധ സേ​ന​യു​ടെ ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കു​മെ​ന്ന് ശൈ​ഖ് ഫ​ഹ​ദ് വ്യ​ക്ത​മാ​ക്കി. ക​ര​സേ​ന​യു​ടെ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 2016 ആഗ​സ്റ്റി​ലാ​ണ് 30 ഹെ​ലി​കോ​പ്റ്റ​റു​ക​ൾ​ക്ക് ഫ്ര​ഞ്ച് ക​മ്പ​നി​യു​മാ​യി ക​രാ​ര്‍ ഒ​പ്പു​വെ​ച്ച​ത്. ഇ​തി​ല്‍ അ​വ​സാ​ന​ത്തെ ര​ണ്ട് ഹെ​ലി​കോ​പ്റ്റ​റു​ക​ളാ​ണ് കു​വൈ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി​യ​ത്. 30 ഹെ​ലി​കോ​പ്റ്റ​റു​ക​ളി​ല്‍ 24…

Read More