വയനാട് ഉരുൾപൊട്ടൽ ദുരന്തം; സൈന്യമെത്തി പാലം നിർമിച്ചാൽ രക്ഷാപ്രവർത്തനം കൂടുതൽ വേ​ഗത്തിലാക്കാൻ കഴിയുമെന്ന് റവന്യൂ മന്ത്രി

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി ബെയിലി പാലം നിർമാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം ഉച്ചയോടെ എത്തുമെന്ന് അധികൃതർ അറിയിച്ചു. ഡൽഹിയിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിൽ ബുധനാഴ്ച രാവിലെ 11.30ഓടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി.എസ്.സി)യിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാവത് ആണ് ഈ പ്രവർത്തനം ഏകോപിപ്പിക്കുക. തുടർന്ന് 17 ട്രക്കുകളിലായി പാലം നിർമ്മാണത്തിന്റെ സാമഗ്രികൾ വയനാട്ടിലേക്ക് എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്ന്. സൈന്യമെത്തി പാലം നിർമിച്ചാൽ രക്ഷാപ്രവർത്തനം കൂടുതൽ വേ​ഗത്തിലാക്കാൻ കഴിയുമെന്ന് റവന്യൂ…

Read More

തുറമുഖത്തിന് സുരക്ഷയൊരുക്കാൻ ഏജൻസികൾ; പൊലീസിനൊപ്പം കേന്ദ്ര ഏജൻസികളും അദാനി ഗ്രൂപ്പിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും

വിഴിഞ്ഞം തുറമുഖത്തിന് സുരക്ഷയൊരുക്കാൻ കേരള പൊലീസിന് പുറമേ കേന്ദ്ര ഏജൻസികളും എത്തി. കസ്റ്റംസ് ഉദ്യോഗസ്ഥ സംഘത്തിന് പുറമേ എമിഗ്രേഷൻ ജോലികൾക്ക് വേണ്ടി കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിലെ ഉദ്യോഗസ്ഥരുമാണ് സുരക്ഷയ്‌ക്കെത്തുക. നിലവിൽ സംസ്ഥാന പൊലീസ് വിഴിഞ്ഞം തുറമുഖത്തിനായി മാത്രം 41 പൊലീസുദ്യോഗസ്ഥരെ സ്ഥിരമായി നിയമിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. വിഴിഞ്ഞം പൊലീസ് സ്റ്റേഷന്റെ കീഴിൽ ഒരു തുറമുഖം എയ്ഡ്‌പോസ്റ്റിലേക്കാണ് ഇവരെ നിയമിച്ചത്. ഇതു കൂടാതെ സായുധ ബറ്റാലിയനിൽ നിന്ന് 100 പേർ തുറമുഖത്തിന്റെ കാവലിനുണ്ട്. തുറമുഖത്തിനുള്ളിൽ അദാനി ഗ്രൂപ്പിന്റെ തന്നെ സുരക്ഷാ…

Read More

‘നിയമം അനുശാസിക്കുന്ന സാഹചര്യത്തിലല്ലാതെ ബലപ്രയോഗം പാടില്ല’;

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് നിർദ്ദേശം നൽകി. ജില്ലാ പൊലീസ് മേധാവിമാരുടെയും റേഞ്ച് ഡി ഐ ജിമാരുടെയും സോൺ ഐ ജിമാരുടെയും ഓൺലൈൻ യോഗത്തിലാണ് അദ്ദേഹം നിർദ്ദേശങ്ങൾ നൽകിയത്. വിവിധ പൊലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് എത്രയും വേഗം കൃത്യവും സമഗ്രവുമായ വിവരങ്ങൾ ജില്ലാ പൊലീസ് മേധാവിമാർക്ക് ലഭ്യമാകുന്ന തരത്തിൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് വിഭാഗം ശക്തിപ്പെടുത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശിച്ചു. പൊലീസ് സ്റ്റേഷനുകളിലെ…

Read More