ഒരാൾക്ക് 3 വോട്ടർ തിരിച്ചറിയൽ കാർഡ്: തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കോഴിക്കോട് ബേപ്പൂരിൽ ഒരാൾക്കു മൂന്നു വോട്ടർ തിരിച്ചറിയൽ കാർഡ്. ഇതുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനാണ് തീരുമാനം.  സസ്പെൻഡ് ചെയ്യാൻ സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ നിർദേശം നൽകി. രണ്ട് ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർ (ഇആർഒ), ഒരു ബൂത്ത് ലവൽ ഓഫിസർ (ബിഎൽഒ) എന്നിവരെ സസ്പെൻഡ് ചെയ്യാനാണ് കോഴിക്കോട് ജില്ലാ കലക്ടർക്ക് നി‍ർദേശം നൽകിയത്.

Read More

പടയപ്പയെ ശ്രദ്ധിക്കാൻ സ്പെഷൽ ടീം; തീരുമാനം സർവകക്ഷി യോഗത്തിൽ

ജനവാസ മേഖലയിൽ പടയപ്പ എത്താതെ ശ്രദ്ധിക്കാൻ സ്പെഷൽ ടീം രൂപീകരിക്കും. ആനയ്ക്ക് വനത്തിനുള്ളിൽ‌ തന്നെ വെള്ളവും ആഹാരവും ഉറപ്പാക്കാനും പദ്ധതി നടപ്പാക്കും. ഇടുക്കിയിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. പടയപ്പയെ നിരീക്ഷിക്കാൻ കൂടുതൽ ക്യാമറകൾ സ്ഥാപിക്കാനും യോഗത്തിൽ തീരുമാനമായി. ജില്ലയിലെ വന്യജീവി ആക്രമണങ്ങളും അവ നേരിടുന്നതിനുള്ള പ്രതിരോധപ്രവർത്തനങ്ങളും അനുബന്ധകാര്യങ്ങളും ചർച്ച ചെയ്യുന്നതിനുള്ള സർവകക്ഷി യോഗം ഇന്ന് ഇടുക്കി കലക്ട്രേറ്റിലാണ് ചേർന്നത്. ഏറെ പ്രതിഷേധങ്ങൾക്കൊടുവിലായിരുന്നു യോഗം. മന്ത്രിമാരും ജനപ്രതിനിധികളും റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരും അടക്കം യോഗത്തിൽ പങ്കെടുത്തിരുന്നു. 

Read More

കമലിൻ്റെ ” ഗുണക്ക് ഇനിയുമൊരു ബാല്യമോ …?

കമൽഹാസൻ്റെ ഗുണ അതിൻ്റെ സമയകാലത്തെക്കാൾ മുന്നിലായിരുന്നു, ആരാധകർ ഇപ്പോൾ വീണ്ടും ആ സിനിമ റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. ഉലഗനായകൻ കമൽഹാസൻ്റെ 1991-ൽ പുറത്തിറങ്ങിയ ഗുണ എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനമായ കൺമണി അൻപോട് കടലൻ… കൂടാതെ കമലിൻ്റെയും റോഷിനിയുടെയും ചിത്രങ്ങളും ഉൾക്കൊള്ളിച്ചാണ് മഞ്ഞുമ്മേൽ ബോയ്സ് ആരംഭിക്കുന്നത്. ചിദംബരം സംവിധാനം ചെയ്ത ഈ മലയാള സിനിമ ഒരു അതിജീവന നാടകമാണ്, രണ്ട് പതിറ്റാണ്ടിലേറെ മുമ്പ് കമൽഹാസൻ ചിത്രം ചിത്രീകരിച്ച ഗുണ ഗുഹയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇന്ന്, മഞ്ഞുമ്മേൽ ബോയ്സ് തമിഴ്‌നാട്ടിലെ…

Read More

മാവേലിക്കരയിലും ചാലക്കുടിയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്; കോട്ടയം, ഇടുക്കി സീറ്റില്‍ തീരുമാനം പിന്നീടെന്ന് തുഷാർ വെള്ളാപ്പള്ളി

ലോകസഭ തെരഞ്ഞെടുപ്പിൽ മാവേലിക്കര , ചാലക്കുടി മണ്ഡലങ്ങളിലെ ബിഡിജെഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. റബർ ബോർഡ് വൈസ് ചെയർമാൻ കെ. എ. ഉണ്ണികൃഷ്ണൻ ആണ് ചാലക്കുടിയിലെ സ്ഥാനാർഥി. കെപിഎംഎസ് നേതാവ് ബൈജു കലാശാല മാവേലിക്കരയിൽ മത്സരിക്കും. കോട്ടയം , ഇടുക്കി സീറ്റുകളിലെ സ്ഥാനാർഥി പ്രഖ്യാപനം രണ്ടുദിവസത്തിനുശേഷം നടത്തുമെന്ന് ബിഡിജെഎസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളി അറിയിച്ചു. ഇടുക്കി സീറ്റിലെ സ്ഥാനാർഥിയെ തീരുമാനിക്കുന്നതിലെ ആശയക്കുഴപ്പമാണ് പ്രഖ്യാപനം വൈകാൻ കാരണമെന്നാണ് സൂചന. കോട്ടയത്ത് തുഷാർ തന്നെ മത്സരിക്കും എന്നുള്ള കാര്യം ഉറപ്പായിട്ടുണ്ട്. ഇടുക്കിയുടെ…

Read More

ആയിരവല്ലിപ്പാറ സന്ദർശിക്കാനെത്തിയ കോളജ് വിദ്യാർഥികളോട് സദാചാര ഗുണ്ടായിസം; 2 പേർ അറസ്റ്റിൽ

ആയിരവല്ലിപ്പാറ സന്ദർശിക്കാനെത്തിയ കോളജ് വിദ്യാർഥികളോട് സദാചാര ഗുണ്ടായിസം കാട്ടിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. കൊല്ലം ആയൂരിലാണ് സംഭവം. മീൻവിൽപന നടത്തുന്ന ആയൂർ സ്വദേശികളായ കുഴിയം നദീറ മൻസിൽ അൻവർ സാദത്ത്, മഞ്ഞപ്പാറ പുത്തൻവീട്ടിൽ ബൈജു എന്നിവരാണ് പിടിയിലായത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഉള്‍പ്പെടെ ജ്യാമ്യമില്ലാ വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനായി ആയൂരിലെത്തിയ വിദ്യാർഥികളോടാണ് ഇവർ സദാചാര ഗുണ്ടായിസം കാട്ടിയത്. ജൻമദിനാഘോഷത്തിനു ശേഷമാണ് പെൺകുട്ടികൾ ഉൾപ്പെട്ട വിദ്യാർഥി സംഘം…

Read More

ദേശീയ ആസ്ഥാനം ഒഴിയണം; ആം ആദ്മി പാർട്ടിയോട് സുപ്രീംകോടതി

ആം ആദ്‍മി പാർട്ടിയുടെ ദേശീയ ആസ്ഥാനം ഒഴിയാൻ ഉത്തരവിട്ട് സുപ്രീം കോടതി. ജൂൺ പതിനഞ്ചിനകം റോസ് അവന്യുവിന് സമീപമുള്ള കെട്ടിടം ഒഴിയണമെന്നാണ് നിർദേശം. കയ്യേറ്റ ഭൂമിയിലാണ് ഓഫീസ് പ്രവർത്തിക്കുന്നതെന്നു കണ്ടാണ് നടപടി. ഡൽഹി ഹൈക്കോടതിക്ക് കോടതി സമുച്ചയം നിർമിക്കുന്നതിനായി നൽകിയിട്ടുള്ള സ്ഥലത്താണ് എഎപി ദേശീയ ആസ്ഥാനം പ്രവർത്തിക്കുന്നതെന്നാണ് സുപ്രീം കോടതി കണ്ടെത്തിയത്. 

Read More

സിഗിരറ്റ് വാങ്ങാനുള്ള പ്രായപരിധി ഉയർത്തി കർണാടക

സിഗിരറ്റുകളുടെയും പുകയില ഉത്പന്നങ്ങളുടെയും വിൽപനയും ഉപയോഗവും സംബന്ധിക്കുന്ന പുതിയ നിയമം പാസാക്കി കര്‍ണാടക. സംസ്ഥാന പുകയില ഉത്പന്നങ്ങളുടെ വിൽപന കർശന നിർബന്ധനകള്‍ക്ക് വിധേയമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം തയ്യാറാക്കിയിരിക്കുന്നത്. സിഗിരറ്റുകള്‍ വാങ്ങാനുള്ള നിയമപരമായ പ്രായപരിധി ഉയർത്തിയതാണ് പ്രധാന മാറ്റം. നിലവിൽ 18 വയസ് പ്രായമുള്ളവ‍ർക്ക് സിഗിരറ്റ് വാങ്ങാൻ അനുമതിയുണ്ടായിരുന്നെങ്കിൽ ഇനി അത് 21 വയസാക്കി ഉയർത്തും. ഇനി മുതൽ 21 വയസിൽ താഴെയുള്ള വ്യക്തികൾക്ക് സിഗിരറ്റുകള്‍ വിൽക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു…

Read More

‘പങ്കാളികൾക്ക് ഒന്നും സംഭവിക്കരുത്; ‘ലിവിംഗ് ടുഗെതർ ബന്ധങ്ങൾക്കുള്ള രജിസ്ട്രേഷൻ യുവാക്കളുടെ നന്മയ്ക്ക്’: പുഷ്കർ സിങ് ധാമി

ഗവർണറുടെ അനുമതി കിട്ടിയാൽ ഉത്തരാഖണ്ഡിൽ എക സിവിൽ കോഡ് നിയമം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. ലിവിംഗ് ടുഗെതർ ബന്ധങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കിയത് യുവാക്കളുടെ നന്മയെ കരുതിയാണെന്ന് ധാമി പറഞ്ഞു. ബന്ധത്തിലുള്ള പങ്കാളികൾക്ക് ദോഷകരമായി ഒന്നും സംഭവിക്കരുതെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. ഇന്നലെയാണ് ഏകീകൃത സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയത്. രാജ്യത്ത് യുസിസി ബിൽ പാസാക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.  കോൺ​ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ നടപടിയെ വിമർശിച്ചു. സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കാൻ നിയമത്തിലൂടെ…

Read More

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്: സുരേഷ് ഗോപി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

കോഴിക്കോട് മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ സുരേഷ്ഗോപി ഇന്ന് പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും. നടക്കാവ് സ്റ്റേഷനിലാണ് ഹാജരാവുക. നടക്കാവ് ഇംഗ്ലീഷ് പളളി മുതൽ പൊലീസ് സ്റ്റേഷൻ വരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എം.ടി. രമേഷ്, പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കൾ സുരേഷ് ഗോപിയെ അനുഗമിക്കും. രാവിലെ 9 മണിക്കാണ് പദയാത്രയായി സ്റ്റേഷനിലേക്ക് പോവുക. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഈ മാസം 18ന് മുന്‍പ് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് പൊലീസ് നോട്ടീസ്…

Read More

തൃഷയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളുമായി മിയ

വിവാഹ ശേഷം ഒരു ബ്രേക്ക് എടുത്തിരുന്നുവെങ്കിലും ഇപ്പോൾ മിയ വീണ്ടും സിനിമകളിൽ സജീവമായിരിക്കുകയാണ്. ‘ദ റോഡ്’ ആണ് മിയയുടെ അടുത്തതായി റിലീസ് ചെയ്യാനുള്ള ചിത്രം. ‘ദ റോഡി’ൽ തെന്നിന്ത്യൻ താരം തൃഷയാണ് പ്രധാന വേഷത്തിലെത്തുന്നത്. തൃഷയുമായുള്ള സൗഹൃദത്തെ കുറിച്ച് മിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. “സംവിധായകൻ അരുൺ വസീഗരൻ എന്നോട് ‘ദി റോഡ്’ സിനിമയുടെ കഥയും എന്റെ കഥാപാത്രത്തെ കുറിച്ചും വിവരിച്ചപ്പോൾ പല കാരണങ്ങളാൽ ഞാൻ ആവേശഭരിതയായി. പ്രസവത്തിനു ശേഷം ഞാൻ ആദ്യം കമ്മിറ്റ്…

Read More