
രഹസ്യ കോഡ് പരീക്ഷിക്കാൻ ഒരുങ്ങി വാട്സ്ആപ്പ്
സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. അടുത്തിടെ ചാറ്റുകൾ കൂടുതൽ സുരക്ഷിതമാക്കാൻ ചാറ്റ് ലോക്ക് ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ഇതിനെ പിന്നാലെ ചാറ്റുകളിൽ രഹസ്യ കോഡുകൾ ഉൾപ്പെടുത്താനുള്ള ശ്രമങ്ങളാണ് വാട്സ്ആപ്പ് നടത്തുന്നത്. വാട്സാപ്പിന്റെ സെർച്ച് ബാറിൽ നിന്ന് ഉപഭോക്താക്കൾക്ക് അവരുടെ ലോക്ക് ചെയ്ത ചാറ്റുകൾ ആക്സസ് ചെയ്യാൻ രഹസ്യ കോഡ് നൽകാനാണ് പുതിയ ഫീച്ചറിലൂടെ വാട്സ്ആപ്പ് ലക്ഷ്യമിടുന്നത്. രഹസ്യ കോഡ് വഴി ഉപഭോക്താക്കൾക്ക് മറ്റു ഉപകരണങ്ങളിൽ നിന്ന് ചാറ്റ് ലോക്ക് ചെയ്യാൻ കഴിയും. പെട്ടെന്നുള്ള…