
സ്വയം പ്രോഗ്രസ് കാര്‍ഡില്‍ മാര്‍ക്കിടാം; പുതിയ സംവിധാനവുമായി എൻ.സി.ഇ.ആർ.ടി
വാർഷിക പരീക്ഷാഫലങ്ങളും അധ്യാപകരുടെ അഭിപ്രായങ്ങളും അടിസ്ഥാനമാക്കി പ്രോഗ്രസ് റിപ്പോർട്ടുകൾ തയ്യാറാക്കിയിരുന്ന പരമ്പരാഗത രീതിക്കുപകരം പുതിയമാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ എൻ.സി.ഇ.ആർ.ടി.യുടെ തീരുമാനം. ഇതനുസരിച്ച് സ്വയംവിലയിരുത്തൽ, രക്ഷിതാക്കളുടെയും സഹപാഠികളുടെയും അഭിപ്രായം എന്നിവകൂടി അടിസ്ഥാനമാക്കി സമഗ്രമായ പ്രോഗ്രസ് കാർഡ് തയ്യാറാക്കും. എൻ.സി.ഇ.ആർ.ടി.യുടെ കീഴിലുള്ള പഠനനിലവാര നിശ്ചയസംവിധാനമായ പരാഖാണ് ‘സമഗ്ര റിപ്പോർട്ട് കാർഡ്’ വികസിപ്പിച്ചത്. മൂല്യനിർണയം കൂടുതൽ പഠനകേന്ദ്രീകൃതമാക്കാൻ സ്കൂൾവിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ശുപാർശപ്രകാരമാണ് നടപടി. ഫൗണ്ടേഷൻ സ്റ്റേജ് (ഒന്ന്, രണ്ടു ക്ലാസുകൾ), പ്രിപ്പറേറ്ററി സ്റ്റേജ് (മൂന്നുമുതൽ അഞ്ചുവരെ), മിഡിൽ സ്റ്റേജ് (ആറുമുതൽ എട്ടുവരെ)…