
ബെംഗളൂരു വിമാനത്താവളം; ലോകത്തില്‍ ഏറ്റവും സമയനിഷ്ഠ പാലിക്കുന്ന വിമാനത്താവളം
രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലൊന്നായ ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം അഭിമാനിക്കാവുന്ന ഒരു നേട്ടം കൂടി സ്വന്തമായിരിക്കുകയാണ്. ലോകത്തില്‍ ഏറ്റവും സമയനിഷ്ഠ പാലിക്കുന്ന വിമാനത്താവളമായാണ് ബെംഗളൂരു വിമാനത്താവളം തിരഞ്ഞെടുക്കപ്പെട്ടത്. വിമാന സര്‍വീസുകളെ വിലയിരുത്തുന്ന ഏജന്‍സിയായ സിറിയം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. വിമാനങ്ങള്‍ പുറപ്പെടുന്ന സമയകൃത്യതയുടെ കാര്യത്തില്‍ മികച്ച റെക്കോര്‍ഡാണ് ബെംഗളൂരു വിമാനത്താവളത്തിനുള്ളതെന്നാണ് പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. സെപ്തംബര്‍ മാസം 88.51 ശതമാനം സമയകൃത്യത പാലിക്കാന്‍ ബെംഗളൂരു വിമാനത്താവളത്തിനായി. ആഗസ്റ്റില്‍ ഇത് 89.66 ശതമാനവും ജൂലൈയില്‍ ഇത് 87.51ശതമാനവുമായിരുന്നു….