
നെറ്റ്‌വർക്ക് മാറാൻ ഇനി ഒരാഴ്ച കാക്കണം; നടപടിക്രമങ്ങളിൽ മാറ്റംവരുത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ
അടിക്കടി സിം കാർഡുകൾ പോർട്ട് ചെയ്ത് സാമ്പത്തികത്തട്ടിപ്പുകൾ കൂടിയ സാഹചര്യത്തിൽ മൊബൈൽനമ്പർ പോർട്ട് ചെയ്യാനുള്ള നടപടിക്രമങ്ങളിൽ മാറ്റംവരുത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). സിം കാർഡ് മാറ്റിയുള്ള തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ട് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ ആവശ്യമനുസരിച്ചാണ് നടപടി. പുതിയ നിബന്ധനപ്രകാരം മോഷണംപോയതോ നഷ്ടപ്പെട്ടതോ ആയ സിം കാർഡിലെ നമ്പർ പുതിയ സിമ്മിലേക്കു മാറ്റിയശേഷം കണക്ഷന്‍ മറ്റൊരു സേവനദാതാവിലേക്കു മാറ്റുന്നതിന് ഏഴുദിവസം കാത്തിരിക്കണം. ജൂലായ് ഒന്നുമുതൽ ഇതു പ്രാബല്യത്തിലാകും. മൊബൈൽ നമ്പർ പോർട്ട് ചെയ്യാനുള്ള നിയമത്തിൽ…