സെക്രട്ടറിയേറ്റിലെ ശുചീകരണ തൊഴിലാളികള്‍ക്ക് ഇനി കറുപ്പ് കോട്ട്

സെക്രട്ടറിയേറ്റിലെ ശുചീകരണ തൊഴിലാളികള്‍ക്ക് കറുത്ത കോട്ട് വാങ്ങാന്‍ പണം അനുവദിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രി പോകുന്നിടത്തെല്ലാം കറുപ്പിന് അപ്രഖ്യാപിത വിലക്കുള്ളപ്പോഴാണ് സെക്രട്ടറിയേറ്റിലെ ശുചീകരണ തൊഴിലാളികൾക്ക് കറുത്ത കോട്ട് വാങ്ങുന്നതിന് അനുമതി നല്‍കിയിരിക്കുന്നത്. ഇതാദ്യമായാണ് തൊഴിലാളികൾക്ക് കോട്ട് വാങ്ങാൻ പണം അനുവദിക്കുന്നത്. കൈത്തറി വികസന കോർപ്പറേഷൻ വഴി 188 കോട്ടുകളാണ് വാങ്ങുന്നത്. മുഖ്യമന്ത്രിയുടെ സഞ്ചാരപദത്തിൽ കറുപ്പ് കണ്ടാൽ വെപ്രാളപ്പെടുന്ന പൊലീസും കരിങ്കൊടി കാണിച്ചാൽ അടിച്ചോടിക്കുന്ന ജീവൻ രക്ഷസേനയും ഉണ്ടാക്കിയ പ്രശ്നങ്ങള്‍ക്ക് കഴിഞ്ഞ ഒരു മാസത്തിലധികമായി സംസ്ഥാനം സാക്ഷിയായതാണ്. നവകേരള സദസ്…

Read More