ഇന്ത്യൻ ടീം സെലക്ഷൻ; ആര്‍ അശ്വിനെ ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍

ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ നേരിടുന്ന ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ആര്‍ അശ്വിനെ ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. ഓസ്ട്രേലിയക്കെതിരെ കളിച്ച ടീമില്‍ നിന്ന് ഒഴിവാക്കാന്‍ അശ്വിന്‍ എന്ത് തെറ്റാണ് ചെയ്തെന്ന് ഗവാസ്കര്‍ ചോദിച്ചു. കഴിഞ്ഞ ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ഹാട്രിക്കുമായി ഇന്ത്യക്ക് ജയം സമ്മാനിച്ച മുഹമ്മദ് ഷമിയെ ഇന്ന് കളിപ്പിക്കാതിരുന്നതിനെയും ഗവാസ്കര്‍ വിമര്‍ശിച്ചു. കഴിഞ്ഞ തവണ കളിച്ചപ്പോള്‍ ഷമി എന്താണ് ചെയ്തതെന്ന് എല്ലാവര്‍ക്കും അറിയാം. എന്തുകൊണ്ടാണ് അവര്‍ രണ്ടുപേരെയും ഒഴിവാക്കിയത്. ടീമില്‍…

Read More