
സാമന്തയുടെ കുറിപ്പ് വിരാട് കോലിക്കു വേണ്ടി..?
തെന്നിന്ത്യയുടെ പ്രിയതാരമാണ് സാമന്ത റൂത്ത് പ്രഭു. ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാം പേജിൽ ഒരു നിഗൂഢമായ കുറിപ്പ് പങ്കിട്ടിരിക്കുകയാണ്. അഭിലാഷങ്ങളെക്കുറിച്ചും വിജയത്തെക്കുറിച്ചുമാണു താരത്തിന്റെ കുറിപ്പ്. ‘നിങ്ങളുടെ ഹൃദയം ആഗ്രഹിക്കുന്നതെന്തും, നിങ്ങൾ ആഗ്രഹിക്കുന്നതെന്തും, ഞാൻ നിങ്ങൾക്കായി നിലകൊള്ളുന്നു. നിങ്ങൾ വിജയത്തിന് അർഹരാണ്. നിങ്ങൾ വിജയിക്കുന്നത് എനിക്കു കാണണം’ എന്നാണ് താരം കുറിച്ചത്. കുറിപ്പിന് മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും ചില ആരാധകർ ഈ കുറിപ്പ് വിരാട് കോലിക്ക് വേണ്ടിയുള്ളതാണെന്നു പറയുന്നു. നേരത്തെ വിരാട് കോലിയെ പിന്തുണച്ച് സാമന്ത സംസാരിച്ചിരുന്നു. കോലി…