
ഒമാനിൽ ഭിന്നശേഷിക്കാർക്കുള്ള ആദ്യ നടപ്പാത ഉദ്ഘാടനം ചെയ്തു
ഭിന്നശേഷിക്കാർക്കും പ്രത്യേക സഹായം ആവശ്യമുള്ളവർക്കും വേണ്ടിയുള്ള രാജ്യത്തെ ആദ്യ നടപ്പാത വടക്കൻ ബാത്തിന ഗവർണറേറ്റിലെ സോഹാറിൽ ഉദ്ഘാടനം ചെയ്തു. സോഹാറിലെ അൽ ഹംബാറിലാണ് വഴി നിർമിച്ചത്. ഇതിന് ഒരു കിലോ മീറ്ററോളം നീളമുണ്ട്. ഒരുപാട് പ്രത്യേകതകൾ ഉള്ളതാണ് ഈ നടപ്പാതയെന്ന് തെക്കൻ ബാത്തിന മുനിസിപ്പാലിറ്റി ഡയറക്ടർ വലീദ് അൽ നബാനി പറഞ്ഞു. കാഴ്ചയില്ലാത്തവർക്ക് വഴി കാണിക്കാനുള്ള ബ്രെയിൽ മാപ്പ് അടക്കമുള്ള സവിശേഷതകൾ ഈ പാതക്കുണ്ട്. നടക്കാൻ പ്രയാസമുള്ളവർക്കായി പിടിച്ച് നടക്കാൻ കൈപ്പിടിയോട് കൂടിയ സൗകര്യങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക്…