അൽ ഹിലാലിന്റെ ഓഫർ എംബാപ്പെ തള്ളിയെന്ന് റിപ്പോർട്ട്; ലക്ഷ്യം റിയൽ മഡ്രിഡ് ?

ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ സൗദി ക്ലബ് അൽ ഹിലാലിന്‍റെ റെക്കോര്‍ഡ് പ്രതിഫല വാഗ്‌ദാനം തള്ളിയതായി റിപ്പോര്‍ട്ട്. സ്‌പാനിഷ് വമ്പന്‍മാരായ റയൽ മാഡ്രിഡിന്‍റെ ഓഫറിനായി താരം കാത്തിരിക്കുകയാണെന്നും ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. 2178 കോടി രൂപയാണ് പ്രതിവര്‍ഷം കിലിയൻ എംബാപ്പെയ്ക്ക് സൗദി ക്ലബ് അൽ ഹിലാലിന്‍റെ വാഗ്‌ദാനം. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസഫര്‍ തുക കൂടിയാണിത്. പണമായിരുന്നു വിഷയമെങ്കിൽ പിഎസ്‌ജിയുമായുള്ള കരാര്‍ പുതുക്കിയേനെ എന്ന് എംബാപ്പെ പറഞ്ഞെന്നും ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു….

Read More

അമേരിക്കയിലെ അരങ്ങേറ്റം ഗംഭീരമാക്കി മെസി ; ഇന്റർ മയാമിക്കായി വിജയ ഗോൾ നേടി തുടക്കം

അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇന്റർ മയാമിക്കായി വിജയ ഗോൾ നേടി ലയണൽ മെസ്സി. മത്സരത്തിൽ പകരക്കാരന്റെ റോളിൽ ഇറങ്ങിയാണ് മെസ്സി ഗോൾ നേടിയത്. അമേരിക്ക – മെക്സിക്കോ ലീഗ്സ് കപ്പ് ടൂർണമെന്റിൽ ക്രൂസ് അസൂളിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്റർ മയാമി തകർത്തത്. മെസ്സിയുടെ വരവ് പ്രമാണിച്ച് കപ്പാസിറ്റി ഉയർത്തിയെങ്കിലും, തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിലാണ് മയാമി മത്സരം പൂർത്തിയാക്കിയത്. മെസ്സിയുടെ കളി കാണാൻ യുഎസ് ടെന്നീസ് താരം സെറീന വില്യംസ്, ഇന്റർ മയാമി ഉടമയും മുൻ ഇംഗ്ലിഷ് ഫുട്ബോൾ…

Read More

സാഫ് കപ്പ് സേഫാക്കി ഇന്ത്യ , കുവൈറ്റിനെ തകർത്തത് പെനാൽട്ടി ഷൂട്ടൗട്ടിൽ; കിരീട നേട്ടം ഒൻപതാം തവണ

മത്സരത്തിന്റെ ആദ്യ മിനിറ്റ് മുതലേ ആക്രമണ ശൈലിയിലാണ് ഇരുടീമുകളും തുടങ്ങിയത്. പന്തടക്കത്തിൽ ഇന്ത്യക്കാണ് മുൻതൂക്കമുണ്ടായിരുന്നതെങ്കിലും ആതിഥേയരുടെ വല കുലുക്കി ആദ്യം പ്രഹരമേൽപ്പിച്ചത് കുവൈറ്റായിരുന്നു. മുന്നേറ്റ നിര താരം ഷബീബ് അൽ കാലിദിയാണ് 14 ആം മിനിറ്റിൽ ഗോൾ നേടിയത്. ഇന്ത്യൻ പ്രതിരോധത്തിലുണ്ടായ വിള്ളൽ മുതലാക്കി അൽ ബുലൗഷി ബോക്സിനകത്തേക്ക് നൽകിയ പാസ് സ്വീകരിച്ച ഷബീബ്, ഇന്ത്യൻ ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിനെ കാഴ്ചക്കാരനാക്കി നിർത്തി വലയിലേക്ക് തൊടുക്കുകയായിരുന്നു. ആദ്യം അടിപതറിയെങ്കിലും പിന്നീട് മൈതാനത്ത് കണ്ടത് കുവൈറ്റ്…

Read More

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച് അക്‌സല്‍ വിറ്റ്‌സെല്‍

ബെല്‍ജിത്തിന്റെ എക്കാലത്തെയും മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാളായ അക്‌സല്‍ വിറ്റ്‌സെല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ബെല്‍ജിയത്തിന്റെ സുവര്‍ണ കാലഘട്ടത്തിലെ താരങ്ങളിലൊരാളായ വിറ്റ്‌സെല്‍ 15 വര്‍ഷം നീണ്ട കരിയറാണ് അവസാനിപ്പിക്കുന്നത്. 34 കാരനായ വിറ്റ്‌സെല്‍ ബെല്‍ജിയത്തിനായി 130 മത്സരങ്ങളില്‍ ബൂട്ടുകെട്ടി. 12 ഗോളുകളും നേടി. ക്ലബ്ബ് ഫുട്‌ബോളില്‍ സജീവമായി തുടരുമെന്ന് താരം അറിയിച്ചു. സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റിക്കോ മഡ്രിഡിനുവേണ്ടിയാണ് വിറ്റ്‌സെല്‍ കളിക്കുന്നത്. ‘ഏറെ ആലോചിച്ചശേഷം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചു. 15 വര്‍ഷം രാജ്യത്തിനുവേണ്ടി പന്തുതട്ടാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്….

Read More

ഫിഫ പുറത്തുവിട്ട ഏറ്റവും പുതിയ റാങ്ക് പട്ടികയില്‍ അര്‍ജന്റീന ഒന്നാമത്

അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ പുറത്തുവിട്ട ഏറ്റവും പുതിയ റാങ്ക് പട്ടികയില്‍ ലോകചാമ്പ്യന്മാരായ അര്‍ജന്റീന ഒന്നാമത്. മുൻ ചാമ്പ്യന്മാരായ ബ്രസീലിനെ മറികടന്നാണ് അര്‍ജന്റീന ഒന്നാം സ്ഥാനത്തെത്തിയത്. ആറുവര്‍ഷത്തിനുശേഷം ഇതാദ്യമായാണ് അര്‍ജന്റീന ലോക ഒന്നാം നമ്പര്‍ ഫുട്‌ബോള്‍ ടീമായി മാറുന്നത്. ബ്രസീല്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോകകപ്പ് ഫൈനലിസ്റ്റുകളായ ഫ്രാന്‍സാണ് റാങ്കിങ്ങില്‍ രണ്ടാമത്. അര്‍ജന്റീനയ്ക്ക് 1840.93 പോയന്റാണുള്ളത്. ഫ്രാന്‍സിന് 1838.45 ഉം ബ്രസീലിന് 1834.21 പോയന്റുമുണ്ട്. ബെല്‍ജിയം നാലാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടാണ് അഞ്ചാമത്.

Read More

2023 ഫിഫ ക്ലബ് ലോകകപ്പ് സൗദി അറേബ്യയിൽ

2023 ക്ലബ് ലോകകപ്പ് ആതിഥേയത്വം സൗദി അറേബ്യക്ക് അനുവദിക്കാൻ ഫിഫ തീരുമാനിച്ചു. ജനീവയിലാണ് ഫിഫ ഇക്കാര്യം പ്രഖ്യാപിച്ചത്. തീരുമാനം ഏകകണ്ഠമായിരുന്നു. ഈ വർഷം ഡിസംബർ 12 മുതൽ 21 വരെയായിരിക്കും ക്ലബ് ലോകകപ്പ് മത്സരങ്ങൾ അരങ്ങേറുക. ആറ് വൻകരകളിലെ ചാമ്പ്യന്മാരും ആതിഥേയ രാജ്യത്തെ ചാമ്പ്യൻ ക്ലബുമാണ് മത്സരത്തിൽ പങ്കെടുക്കുക. നിലവിലെ രീതിയനുസരിച്ച് ഏഴ് ക്ലബുകൾ പങ്കെടുക്കുന്ന അവസാന ലോക കപ്പായിരിക്കും സൗദിയിൽ നടക്കുക. അടുത്ത വർഷം മുതൽ ക്ലബുകളുടെ എണ്ണം വർധിപ്പിക്കാനുള്ള നീക്കത്തിലാണ് ഫിഫ. ഇതോരുപക്ഷെ 32 ക്ലബുകൾ…

Read More