
തൃശൂരിൽ ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർഥി കുഴഞ്ഞു വീണ് മരിച്ചു
തൃശൂർ ചെമ്പൂക്കാവ് പെൻഷൻ മൂലയിലെ ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർഥി കുഴഞ്ഞു വീണ് മരിച്ചു. പാട്ടുരായ്ക്കൽ ഗിരിജ തിയേറ്ററിന് സമീപം റോസ് ഗാർഡൻ ശ്രീവൽസത്തിൽ സുനിൽ പൊതുവാളിന്റെ മകൻ മാധവ് എസ്. പൊതുവാളാണ് മരിച്ചത്. 18 വയസായിരുന്നു. തൃശൂർ സെന്റ് തോമസ് കോളജിൽ ഒന്നാം വർഷ ബികോം വിദ്യാർഥിയാണ് മാധവ് എസ്. പൊതുവാൾ. ഇന്നലെ വൈകീട്ട് ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. സഹകളിക്കാർ ചേർന്ന് ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അച്ഛൻ സുനിൽ ഹൈക്കോടതിയിൽ…