
ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരം ; ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും
ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. മത്സരം സ്പോർട്സ് 18 ചാനലിലിലും ജിയോ സിനിമയിലും തത്സമയം കാണാനാകും. ലോകകപ്പ് യോഗ്യത നിലനിര്‍ത്താന്‍ ഇന്ത്യക്കിത് ജീവൻമരണ പോരാട്ടമാണ്. മൂന്നാം റൗണ്ട് പ്രതീക്ഷ നിലനിർത്തണമെങ്കിൽ ഇന്ത്യക്ക് മുന്നില്‍ ജയിക്കാതെ മറ്റ് വഴികൾ ഒന്നുമില്ല. മൂന്ന് കളിയിൽ നാല് പോയിന്‍റുള്ള ഇന്ത്യ ഗ്രൂപ്പ് എയിൽ രണ്ടും ഒരു പോയിന്‍റുള്ള അഫ്ഗാനിസ്ഥാൻ നാലും സ്ഥാനത്താണ്. വെള്ളിയാഴ്ച സൗദിയിൽ…