കോപ്പാ അമേരിക്ക ഫുട്ബോൾ ടൂർണമെന്റ് ; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു , നെയ്മറിന് ടീമിൽ ഇടമില്ല

കോപ്പ അമേരിക്ക 2024 ടൂർണമെന്റിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. പരുക്ക് മൂലം സൂപ്പർ താരം നെയ്മർ ജൂനിയർ ടീമിൽ ഇല്ല. മധ്യനിര താരം കാസിമീറോയെയും ഒഴിവാക്കി. ടോട്ടനം താരം റിചാർലിസണിനും ടീമിൽ ഇടമില്ല. വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, റാഫീഞ്ഞ, അലിസൺ, എഡേഴ്സൺ, മാർക്കീനോസ് എന്നിവർ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. ഒക്ടോബറില്‍ ഉറുഗ്വേയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ ഗുരുതര പരിക്കേറ്റ നെയ്മര്‍ ജൂനിയറിന് കോപ്പ അമേരിക്ക നഷ്ടമാവുമെന്ന റിപ്പോർട്ടുകൾ നേരത്തെയും വന്നിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായ നെയ്മര്‍ തിരിച്ചെത്താന്‍ ഓഗസ്റ്റ് വരെ…

Read More

മലപ്പുറം അരീക്കോട് ഫുട്ബോൾ ടൂർണമെന്റിനിടെ കൂട്ടത്തല്ല്; വിദേശ താരം മോശമായി പെരുമാറിയെന്ന് പരാതി

അരീക്കോട് ഫുട്ബോള്‍ ടൂർണമെന്‍റിനിടെ വിദേശതാരത്തെ കാണികൾ മർദിച്ചു. വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വാര്‍ത്തയായിരിക്കുന്നത്. ചെമ്രക്കാട്ടൂരിൽ നടന്ന ഫുട്ബാൾ മത്സരത്തിനിടയിലാണ് സംഭവം നടന്നത്. ഞായറാഴ്ച വൈകീട്ട് നടന്ന കളിക്കിടയിലാണ് കാണികളോട് മോശമായി പെരുമാറി എന്നാരോപിച്ച് വിദേശതാരത്തെ മര്‍ദ്ദിച്ചത്. വീഡിയോ പുറത്തുവന്നെങ്കിലും സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. മൈതാനത്തില്‍ കാണികളുടെ വലിയൊരു കൂട്ടം ഓടിച്ചിട്ട് ആണ് താരത്തെ തല്ലുന്നത്. സംഘാടകര്‍ അടക്കമുള്ള ചിലര്‍ ചേര്‍ന്ന് താരത്തിനെ സുരക്ഷിതനാക്കാൻ ശ്രമിക്കുന്നുണ്ടെങ്കില്‍ പൊതിരെ തല്ലുന്നതാണ് വീഡിയോയില്‍ കാണുന്നത്. മോശമായി പെരുമാറി എന്നല്ലാതെ…

Read More

കേരള സോക്കർ ലീഗ് ഫുട്‌ബോൾ ടൂർണമെന്റ് നാളെ

മലപ്പുറം ജില്ല കെ എം സി സി ആർട്സ് & കൾച്ചറൽ വിഭാഗം സംഘടിപ്പിക്കുന്ന ഒന്നാമത് കേരള സോക്കർ ലീഗ് സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് (കെ എസ് എൽ) നവംബർ 25 ന് ശനിയാഴ്ച രാത്രി ഏഴിന് അബൂദബി ഹുദരിയാത്ത് ഫുട്ബോൾ ഗ്രൗണ്ടിൽ നടക്കും. യു എ ഇലെ പ്രമുഖരായ 16 ടീമുകളാണ് മത്സരിക്കുക. ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികൾക്ക് പുറമെ യു എ ഇ യിലെ പ്രമുഖ ടീമുകളും മത്സരത്തിന്റെ ഭാഗമാകും. യു എ ഇ…

Read More

തൈക്കടപ്പുറം സോക്കർ ലീഗ്(UAE-TSL സീസൺ-4)ഫുട്ബോൾ ടൂർണമെന്റ് ഡിസംബർ 2 ന്

UAE തൈക്കടപ്പുറം സോക്കർ ലീഗ്(TSL)കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രാദേശിക സെവൻസ്‌ ഫുട്ബോൾ ടൂർണമെന്റ്(സീസൺ-4) യുഎഇ ദേശീയ ദിനമായ ഡിസംബർ 2 ന് ശനിയാഴ്ച്ച രാത്രി 10 മണിക്ക്‌ ദുബൈ ഖിസൈസിലെ അൽ ബുസ്താൻ സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ടൂർണമെന്റിൽ വിജയികളാവുന്നവർക്ക് യുഎയിലെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ അവാഫിയ കോഫി & ടീ കാശ് പ്രൈസ് സമ്മാനിക്കും. വിജയികളാവുന്ന ടീമുകൾക്കുള്ള ട്രോഫികൾ AMG അൽഐൻ സമ്മാനിക്കും. യുഎഇയിലുള്ള തൈക്കടപ്പുറം നിവാസികളുടെ 7 ടീമുകളുമാണ് ടൂർണ്ണമെന്റിൽ മാറ്റുരക്കുന്നത്‌. ടൂർണ്ണമെന്റിലേക്ക് മുഴുവൻ…

Read More