ബഹ്റൈൻ ഫുട്ബോൾ ടീമിനെ സ്വീകരിച്ച് ഹമദ് രാജാവ്

കു​വൈ​ത്തി​ല്‍ന​ട​ന്ന 26-മ​ത് അ​റേ​ബ്യ​ന്‍ ഗ​ള്‍ഫ് ക​പ്പ് ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ ഒ​മാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ക​പ്പ് സ്വ​ന്ത​മാ​ക്കി​യ ബ​ഹ്‌​റൈ​ന്‍ ദേ​ശീ​യ ഫു​ട്‌​ബാ​ള്‍ ടീ​മി​നെ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആൽ ഖ​ലീ​ഫ സ്വീ​ക​രി​ച്ചു. ടീ​മി​ലെ ക​ളി​ക്കാ​ർ​ക്കും അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ്, ടെ​ക്‌​നി​ക്ക​ൽ സ്റ്റാ​ഫി​നും ബ​ഹ്റൈ​ൻ നാ​ഷ​ന​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്. സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ മാ​നു​ഷി​ക പ്ര​വ​ര്‍ത്ത​ന​ത്തി​നും യു​വ​ജ​ന കാ​ര്യ​ത്തി​നു​മു​ള്ള ഹ​മ​ദ് രാ​ജാ​വി​ന്റ പ്ര​തി​നി​ധി​യും സു​പ്രീം കൗ​ണ്‍സി​ല്‍ ഫോ​ര്‍ യൂ​ത്ത് ആ​ൻ​ഡ് സ്പോ​ര്‍ട്സ് ചെ​യ​ര്‍മാ​നു​മാ​യ ശൈ​ഖ് നാ​സ​ര്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍…

Read More

അര്‍ജന്റീന ടീം കേരളത്തിൽ‌, കൊച്ചിയിലെത്തി അധികൃതര്‍ ഗ്രൗണ്ട് പരിശോധിക്കും; നൂറ് കോടിയിലധികം രൂപ ചെലവ് വരുമെന്ന് മന്ത്രി

കേരളത്തില്‍ ഫുട്‌ബോള്‍ അക്കാദമി ആരംഭിക്കുന്നതിനും സൗഹൃദ മത്സരത്തിനും അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അക്കാദമി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍. കേരളത്തിലെ കായിക സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഫെഡറേഷനുമായി ചര്‍ച്ച നടത്തിയതെന്നും അബ്ദുറഹിമാന്‍ പറഞ്ഞു. നവംബര്‍ ആദ്യത്തില്‍ അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അധികൃതര്‍ കൊച്ചിയിലെത്തി ഗ്രൗണ്ട് പരിശോധിക്കും. ഈ ഘട്ടത്തില്‍ കായിക അക്കാദമി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കരാര്‍ ഒപ്പുവെക്കാനാകുമെന്നും മന്ത്രി പറഞ്ഞു. ‘കേരളത്തില്‍ കളിക്കാന്‍ കഴിയുന്ന ഒറ്റ സ്ഥലമേയുള്ളൂ. അത് കൊച്ചിയാണ്. മലപ്പുറത്ത് ആലോചിച്ചിരുന്നു. എന്നാല്‍,…

Read More

സൂപ്പര്‍ ലീഗ് കേരള: സഞ്ജു സാംസണ്‍ മലപ്പുറം എഫ്‌സിയുടെ സഹ ഉടമ

മലപ്പുറം എഫ്‌സിയുടെ സഹ ഉടമയായി സഞ്ജു സാംസണ്‍. സഞ്ജു സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ടീമായ മലപ്പുറം എഫ്‌സിയുടെ സഹ ഉടമകളിലൊരാളായി മാറിയതായി മലപ്പുറം എഫ്‌സി ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അറിയിച്ചത്. സഞ്ജു മലപ്പുറം എഫ്‌സിയുടെ ഭാഗമാകുമെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരുന്നില്ല. ഐ ലീഗ് ക്ലബ്ബായ ഗോകുലം എഫ്.സി.ക്ക് ശേഷം മലപ്പുറം കേന്ദ്രീകരിച്ചുവരുന്ന രണ്ടാമത്തെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബാണ് മലപ്പുറം എഫ്.സി. പ്രഥമ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നടന്‍ പൃഥ്വിരാജിന്റെ ഫോഴ്‌സാ കൊച്ചിയെ…

Read More

ഇസ്രയേൽ ആക്രമണത്തിൽ പരുക്കേറ്റ് ഖത്തറിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് പലസ്തീൻ ഫുട്ബോൾ ടീം അംഗങ്ങൾ

ഗാസയിലെ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ് ഖത്തറിൽ ചികിത്സയിൽ കഴിയുന്ന പലസ്തീനികളെ സന്ദര്‍ശിച്ച് പലസ്തീന്‍ ദേശീയ ഫുട്ബോള്‍ ടീം. കുഞ്ഞുങ്ങള്‍ക്ക് സമ്മാനങ്ങളുമായാണ് ടീമംഗങ്ങള്‍ എത്തിയത്. തീരാവേദനകള്‍ക്കിടയില്‍ പലസ്തീന്‍ ജനതയ്ക്ക് വലിയ സന്തോഷമാണ് ഏഷ്യന്‍ കപ്പ് വേദികള്‍ സമ്മാനിച്ചത്. വീറോടെ പൊരുതി പ്രീക്വാര്‍ട്ടറിലേക്കുള്ള മുന്നേറ്റം ആ നാട‌ിന് നല്‍കുന്ന ഊര്‍ജം ചെറുതല്ല, മത്സരങ്ങളുടെ ഇടവേളയിലാണ് ഖത്തറില്‍ ചികിത്സയില്‍ കഴിയുന്ന ഗാസക്കാരെ കാണാന്‍ താരങ്ങളെത്തിയത്. ഇസ്രായേലിന്റെ ആക്രമണങ്ങളിൽ പരിക്കേറ്റ 1500ഓളം പേർക്കാണ് ഖത്തറിൽ ചികിത്സ നൽകുന്നത്. കുട്ടികളും, സ്ത്രീകളും മുതിർന്നവരും ഉൾപ്പെടെ…

Read More