
ഇന്ത്യ-ഖത്തർ ഫുട്ബോൾ മത്സരം ; ടിക്കറ്റ് വിൽപ്പന തകൃതി
സുനിൽ ഛേത്രിയില്ലാതെയെത്തുന്ന ഇന്ത്യൻ ടീമും, മലയാളി താരം തഹ്സീൻ മുഹമ്മദ് അണിനിരക്കുന്ന ഖത്തറും ദോഹയിൽ ഏറ്റുമുട്ടുമ്പോൾ ഗാലറിയിൽ ഇരിപ്പിടം ഉറപ്പിക്കേണ്ടേ. ജൂൺ 11ന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ഖത്തർ ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക അങ്കത്തിനുള്ള ടിക്കറ്റ് വിൽപനക്ക് തുടക്കം കുറിച്ചു. വൈകുന്നേരം 6.45നാണ് മത്സരത്തിന് കിക്കോഫ് കുറിക്കുന്നത്. tickets.qfa.qa എന്ന ലിങ്ക് വഴി ഇപ്പോൾ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. പത്ത് റിയാൽ മുതൽ നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഗ്രൂപ് ‘എ’യിൽനിന്നും അഞ്ചിൽ…