ഫുട്ബോൾ ഇതിഹാസം മെസിയും സംഘവും കേരളത്തിലേക്ക് ; സ്ഥിരീകരിച്ച് കായികവകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ

മെസി അടക്കമുള്ള ടീം കേരളത്തിലെത്തുമെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ. അർജന്റീന ടീമിനെ ക്ഷണിക്കാൻ സ്‌പെയിനിൽ പോയിരുന്നു എന്നും ഒന്നര മാസത്തിനകം അർജന്റീന പ്രതിനിധികൾ കേരളത്തിലെത്തുമെന്നും മന്ത്രി അറിയിച്ചു. മന്ത്രിയുടെ വാക്കുകൾ: “അർജന്റീന ടീമിനെ ക്ഷണിക്കാൻ സ്‌പെയിനിൽ പോയിരുന്നു. ഇന്ത്യയിൽ സൗഹൃദ മത്സരം കളിക്കാം എന്ന് ടീം സമ്മതിച്ചിട്ടുണ്ട്. മെസി അടക്കമുള്ള ടീം കേരളത്തിൽ എത്തും. ഒന്നരമാസത്തിനകം അർജന്റീന പ്രതിനിധികൾ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പൂർണമായും സർക്കാർ നിയന്ത്രണത്തിലാകും മത്സരം. സാമ്പത്തിക സഹകരണം ഉറപ്പാക്കും. ഫിഫ വിൻഡോ പ്രകാരം സമയം കണ്ടെത്തും….

Read More