2026 ലോകകപ്പ് ജൂണ്‍ 11 മുതല്‍; മത്സരക്രമം ഫിഫ ഉടന്‍ പ്രഖ്യാപിക്കും

മൂന്നുരാജ്യങ്ങളിലായി നടക്കുന്ന 2026 ഫുട്‌ബോള്‍ ലോകകപ്പ് ജൂണ്‍ 11 മുതല്‍. മെക്‌സിക്കോയിലെ ആസ്ടെക്ക സ്റ്റേഡിയത്തിലായിരിക്കും ഉദ്ഘാടമത്സരം. മത്സരക്രമം ഉടന്‍ ഫിഫ പുറത്തുവിടും. യു.എസ്., കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലെ 13 നഗരങ്ങളിലായാണ് അടുത്തലോകകപ്പ് നടക്കുന്നത്. മത്സരിക്കുന്ന ടീമുകളുടെ എണ്ണം 48 ആയി ഉയര്‍ത്തിയശേഷമുള്ള ആദ്യലോകകപ്പാണിത്. ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പ് സംഘടിപ്പിക്കാന്‍ മൂന്നുരാജ്യങ്ങളിലും ഒരുക്കം പുരോ​ഗമിക്കുകയാണ്. യു.എസിലെ ആദ്യമത്സരം ജൂണ്‍ 12-ന് ലോസ് ആഞ്ജലിസിലും കാനഡയിലെ മത്സരം 12-ന് ടൊറന്റോയിലുമായിരിക്കും. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ജൂലായ് ഒന്‍പതിന്…

Read More

ഗ്രീക്ക് ഫുട്ബാൾ താരം ജോർജ് ബാൾഡോക്കിനെ സ്വിമ്മിങ് ​പൂളിൽ മരിച്ചനിലയിൽ കണ്ടെത്തി

ഗ്രീക്ക് ഫുട്ബാൾ താരം ജോർജ് ബാൾഡോക്കിനെ സ്വവസതിയിലെ സ്വിമ്മിങ് ​പൂളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് തെക്കൻ എയ്തൻസിലെ ഗ്ലിഫാഡയിലെ വസതിയിൽ മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഏഴ് വർഷത്തോളം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഷെഫീൽഡ് യുനൈറ്റഡിന്റെ താരമായിരുന്ന 31കാരൻ കഴിഞ്ഞ മേയിൽ പനാതിനെയ്കോസിലേക്ക് ചേക്കേറിയിരുന്നു. അവർക്കായി നാല് മത്സരങ്ങളിലാണ് ഇറങ്ങിയത്. ബ്രിട്ടനിൽ ജനിച്ച താരം ഗ്രീസിനായി 12 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. മരണത്തിൽ പ്രമുഖ താരങ്ങളടക്കമുള്ളവർ അനുശോചനം അറിയിച്ചു.

Read More

പുതിയ ചുമതലയേറ്റെടുത്ത് മുൻ ലിവര്‍പൂൾ മാനേജർ യുര്‍ഗന്‍ ക്ലോപ്പ്

ജര്‍മ്മന്‍ ഫുട്ബോൾ മാനേജർ യുര്‍ഗന്‍ ക്ലോപ്പ് പുതിയ ചുമതല ഏറ്റെടുത്തു. പ്രീമിയര്‍ ലീഗ് ക്ലബ് ലിവര്‍പൂളിന്റെ സ്ഥാനം ഒഴിഞ്ഞതിന് ശേഷമുള്ള ആദ്യ ചുമതലയാണ് യുര്‍ഗന്‍ ക്ലോപ്പ് ഏറ്റെടുത്തിരിക്കുന്നത്. റെഡ് ബുള്‍ ഗ്രൂപ്പിന്റെ ഗ്ലോബല്‍ ഫുട്‌ബോള്‍ മേധാവിയായാണ് ക്ലോപ് ചുമതലയേറ്റെടുത്തത്. ബുണ്ടസ് ലീഗ ക്ലബ് ആര്‍ ബി ലൈപ്‌സിഷ് ഉള്‍പ്പടെ നിരവധി ക്ലബുകളുടെ ഉടമസ്ഥരാണ് റെഡ്ബുള്‍ ഗ്രൂപ്പ്. ജനുവരി ഒന്നിനാണ് ക്ലോപ് ഔദ്യോഗികമായി ചുമതലയേല്‍ക്കുക. 2015 ഒക്ടോബറില്‍ ലിവര്‍പൂളിന്റെ പരിശീലകനായ ക്ലോപ്പ് ടീമിനെ ചാമ്പ്യന്‍സ് ലീഗിലും പ്രീമിയര്‍ ലീഗിലും…

Read More

‘മാന്ത്രിക മനുഷ്യന്‍, ഞങ്ങൾ നിങ്ങളെ മിസ് ചെയ്യും’- വിരമിച്ച ഇനിയെസ്റ്റയ്ക്ക് മെസിയുടെ സ്‌നേഹക്കുറിപ്പ്

വിരമിച്ച സ്പാനിഷ് ഇതിഹാസം ആന്ദ്രെ ഇനിയെസ്റ്റക്ക് ഹൃദയ സ്പര്‍ശിയായ കുറിപ്പുമായി അര്‍ജന്റീനൻ നായകനും ഇതിഹാസ താരവുമായ ലിയോണല്‍ മെസി. 24 വര്‍ഷം നീണ്ട കരിയറിനാണ് കഴിഞ്ഞ ദിവസം ഇനിയെസ്റ്റ 40ാം വയസില്‍ വിരാമമിട്ടത്. തന്റെ കൂടെ പന്ത് തട്ടിയ സഹ താരങ്ങളില്‍ ഏറ്റവും മാന്ത്രികതയുള്ള മനുഷ്യനാണ് ഇനിയെസ്റ്റ എന്ന് മെസി കുറിച്ചു. ‘ഒപ്പം കളിക്കാന്‍ ഏറെ ആഗ്രഹിച്ച, ആസ്വദിച്ച സഹ താരങ്ങളില്‍ ഒരാള്‍. പന്ത് നിങ്ങളെ മിസ് ചെയ്യാന്‍ പോകുന്നു. അതുപോലെ ഞങ്ങളും. നിങ്ങള്‍ ഒരു പ്രതിഭാസമാണ്….

Read More

ഇന്റര്‍ മയാമി വിടാനൊരുങ്ങി മെസി; മടക്കം പഴയ ക്ലബിലേക്ക്!

ഇതിഹാസ താരം ലിയോണല്‍ മെസി അമേരിക്കന്‍ ക്ലബായ ഇന്റര്‍ മയാമി വിടാനൊരുങ്ങുന്നു. ഈ സീസണിനൊടുവില്‍ അര്‍ജന്റീൻ താരം മയാമി വിടുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അതിന് മുമ്പ് ക്ലബിനെ ലീഗ് ചാംപ്യന്മാരാക്കുകയായിരിക്കും മെസിയുടെ ലക്ഷ്യം. മെസി ഇന്റര്‍ മയാമിയിലെത്തിയത് പിഎസ്ജിയില്‍ നിന്നാണ്. 2021ലാണ് ബാഴ്‌സലോണയുമായുള്ള 21 വര്‍ഷത്തെ ബന്ധമുപേക്ഷിച്ച് മെസി പിഎസ്ജിയിലെത്തിയത്. രണ്ട് വര്‍ഷത്തേക്കായിരുന്നു കരാര്‍. ബാഴ്‌സലോണയുടെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് അന്ന് കരാര്‍ റദ്ദാക്കിയയത്. പിഎസ്ജിയെ വലിയ നേട്ടത്തിളിലേക്ക് എത്തിക്കാന്‍ മെസിക്ക് സാധിച്ചില്ല. ഇതിനിടെ ആരാധകരുടെ പരിഹാസത്തിനും മെസി…

Read More

ഒടുവിൽ ഇന്റര്‍ മിലാനെ തകർത്ത് എസി മിലാന്‍; ഇന്ററിനെ മിലാന്‍ വീഴ്ത്തുന്നത് 2 വര്‍ഷത്തിനു ശേഷം

രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വിജയം കൊയ്ത് എസി മിലാന്‍. ഇന്റര്‍ മിലാനെതിരെയുള്ള കഴിഞ്ഞ ആറ് ഡെര്‍ബികളിലും മിലാന്‍ തോൽവിക്ക് വഴങ്ങയിരുന്നു. ഒടുവില്‍ അവര്‍ ജയിച്ചത് 2022 സെപ്റ്റംബറില്‍. പിന്നീട് ആറ് തവണ മിലാന്‍ നാട്ടങ്കം അരങ്ങേറിയെങ്കിലും ആറ് തവണയും ഇന്റര്‍ ജയിച്ചു കയറി. ഇത്തവണ ഇന്ററിന്റെ സ്വന്തം തട്ടകത്തില്‍ കയറിയാണ് മിലാന്‍ അവരെ മുട്ടുകുത്തിച്ചത്. ഒന്നിനെതിരെ രണ്ടു ​ഗോളുകൾക്കാണ് ജയം. ക്രിസ്റ്റിയന്‍ പുലിസിച്, മാറ്റിയോ ഗാബിയ എന്നിവരാണ് മിലാനായി വല കുലുക്കിയത്. അതേസമയം, ഇന്ററിന്റെ ആശ്വാസ ഗോള്‍…

Read More

ആരാണ് ക്രിക്കറ്റിലെ മികച്ച ഫുട്‌ബോൾ താരങ്ങൾ? അഞ്ച് പേര തെരഞ്ഞെടുത്ത് ബുംറ

‌ക്രിക്കറ്റ് ലോകത്തെ മികച്ച അഞ്ച് ഫുട്‌ബോൾ താരങ്ങളെ തെരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. അന്താരാഷ്ട്ര ക്രിക്കറ്റിലെ പല താരങ്ങളും ഫുട്‌ബോൾ ആരാധകർ കൂടിയാണ്. ഇന്ത്യൻ സൂപ്പർ താരം വിരാട് കോലി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകനാണ്. രോഹിത് ശർമയാവട്ടെ റയൽ മാഡ്രിഡിന്റെ ഡൈ ഹാർഡ് ഫാനും. ഇന്ത്യൻ ക്രിക്കറ്റിലും നന്നായി ഫുട്‌ബോൾ കളിക്കുന്ന താരങ്ങളുണ്ട്. പലപ്പോഴും പരിശീലന സമയത്ത് താരങ്ങൾ ഫുട്‌ബോൾ കളിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുമുണ്ട്. ഇപ്പോഴിതാ ‌ക്രിക്കറ്റിലെ…

Read More

ഒടുവില്‍ സാന്‍മരിനോ ജയിച്ചു; ജയമില്ലാതിരുന്ന 20 വര്‍ഷങ്ങള്‍ ഇനി ഓർമ

ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ സാന്‍മരിനോ വിജയ മധുരമറിഞ്ഞു. ഇരുപത് വര്‍ഷവും 140 മത്സരവും നീണ്ട കാത്തിരിപ്പിനാണ് അവസാനമായത്. യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളില്‍ ലിക്റ്റെന്‍സ്‌റ്റൈന്‍ ടീമിനെ 1-0- ന് കീഴടക്കുമ്പോള്‍ ഫുട്ബോള്‍ ചരിത്രത്തിലെ വിജയത്തിനായുള്ള ഏറ്റവും നീണ്ട കാത്തിരിപ്പിനാണ് ഒടുക്കമായത്. 53-ാം മിനിറ്റില്‍ നിക്കോ സെന്‍സോളിയാണ് സാന്‍മരിനോയിക്കായി വിജയഗോള്‍ നേടി. ഫുട്ബോളില്‍ 37 വര്‍ഷത്തെ ചരിത്രമുള്ള സാന്‍മരിനോയുടെ രണ്ടാമത്തെ മാത്രം വിജയമാണിത്. 2004-ല്‍ ടീമിന്റെ ആദ്യജയവും ലിക്റ്റെന്‍സ്‌റ്റൈനെതിരേയായിരുന്നു. 1-0 ന് തന്നെയാണ് അന്നും ജയിച്ചത്. അന്ന് സാന്‍മരിനോ…

Read More

ചരിത്രം, കരിയറിൽ വലയിലാക്കിയത് 900 ഗോളുകൾ; ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് റെക്കോർഡ്

ചരിത്രമെഴുതി ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കരിയറില്‍ 900 ഗോളുകൾ‌ എന്ന മാന്ത്രികസംഖ്യയിലെത്തിയിരിക്കുകയാണ് പോർച്ചുഗീസ് താരം. യുവേഫ നേഷന്‍സ് ലീഗില്‍ ഇന്നലെ രാത്രി ക്രൊയേഷ്യക്കെതിരായ മത്സരത്തിലാണ് താരം നാഴികക്കല്ല് പിന്നിട്ടത്. കളിയുടെ 34-ാം മിനിറ്റിലായിരുന്നു ഗോള്‍. ഇതോടെ 900 ഗോള്‍ നേടുന്ന ആദ്യതാരമായി ക്രിസ്റ്റ്യാനോ. ക്ലബ്ബ് കരിയറില്‍ 1025 കളിയില്‍ 769 ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ രാജ്യത്തിനായി 211 കളിയില്‍ 131 ഗോളുമായാണ് 900 ത്തിലെത്തിയത്. 450 ഗോളുകൾ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിലും 145 എണ്ണം…

Read More

സ്പാനിഷ് ഫുട്ബോൾ താരം ലാമിന്‍ യമാലിന്‍റെ പിതാവ് കുത്തേറ്റ് ആശുപത്രിയില്‍

സ്പാനിഷ് യുവ ഫുട്ബോൾ താരം ലാമിന്‍ യമാലിന്‍റെ പിതാവ് മൗനിര്‍ നസ്റോയിക്ക് അക്രമിയുടെ കുത്തറ്റു. ബുധനാഴ്ച വൈകിട്ടാണ് സംഭവം നടന്നതെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വളര്‍ത്തു നായയുമായി മടാറോവിലെ കാര്‍ പാര്‍ക്കിംഗ് സ്ഥലത്തുകൂടെ നടക്കുന്നതിനിടെ അപരിചിതരായ വ്യക്തികളുമായി യമാലിന്‍റെ പിതാവ് വാക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിന് പിന്നാലെയാണ് മൗനിര്‍ നസ്റോയ് ആക്രമിക്കപ്പെട്ടത്. ഗുരുതര പരുക്കോടെയാണ് അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചത്. യമാലിന്‍റെ പിതാവ് ഇപ്പോൾ അപകടനില തരണം ചെയ്തതായും ആശുപത്രി വിട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് കറ്റാലന്‍…

Read More