ലോകകപ്പ് ഫുട്ബോള്‍ കാണാനെത്തുന്നവര്‍ക്ക് ഒമാന്‍ സന്ദര്‍ശിക്കാനും അവസരം

ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനെത്തുന്നവര്‍ക്ക് ഒമാന്‍ സന്ദര്‍ശിക്കാനും അവസരം. ലോകകപ്പ് കാണാനുള്ള ഹയ്യാ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് ഒമാനില്‍ പ്രവേശിക്കാന്‍ ഓണ്‍ലൈനായോ അല്ലെങ്കില്‍ വിമാനത്താവളം ഉള്‍പ്പെടെ രാജ്യത്തിന്റെ അതിര്‍ത്തികളില്‍ വെച്ചോ വിസ അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ലോകകപ്പിനെത്തുന്നവര്‍ക്ക് സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുമെന്ന് സൗദി അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഖത്തറിലേക്ക് വരുന്ന ഫു‍ട്ബോള്‍ ആരാധകര്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ നല്‍കുമെന്ന് യുഎഇ അധികൃതരും പ്രഖ്യാപിച്ചിട്ടുണ്ട്.

Read More