ഷു​ഗർ ഉള്ളവരാണോ?; ഈ ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കാം

പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഫൈബര്‍ ധാരാളം അടങ്ങിയ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാന്‍ സഹായിക്കുന്ന ചില ലഘുഭക്ഷണങ്ങളെ പരിചയപ്പെടാം. 1. വെള്ളക്കടല ഫൈബര്‍ ധാരാളം അടങ്ങിയതാണ് വെള്ളക്കടല. കൂടാതെ ഇവയില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ വെള്ളക്കടല വേവിച്ച് സ്നാക്കായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. മഗ്നീഷ്യം, ഫോളേറ്റ്, അയേണ്‍, സിങ്ക്, കോപ്പര്‍ തുടങ്ങിയവ അടങ്ങിയ വെള്ളക്കടല എല്ലുകളുടെ ആരോഗ്യത്തിനും തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. കലോറി കുറഞ്ഞ…

Read More

പ്രതിരോധശേഷി കൂട്ടാം; ഈ ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കു

പ്രതിരോധശേഷി മനുഷ്യന് വളരെ അത്യാവശ്യമാണ്. അല്ലങ്കിൽ വളരെ വേ​ഗത്തിൽ രോ​ഗങ്ങൾക്ക് അടിമകളായി മാറു. ഈ വൈറ്റമിനുകൾ ശീലിക്കു. വിറ്റാമിൻ സി പ്രതിരോധശേഷി കൂട്ടുന്നതിന് വിറ്റാമിൻ സി പ്രധാന പങ്കാണ് വഹിക്കുന്നത്. രോഗപ്രതിരോധ പ്രവർത്തനത്തിനുള്ള ഏറ്റവും നിർണായകമായ മൈക്രോ ന്യൂട്രിയൻ്റാണ് വിറ്റാമിൻ സി എന്ന് 2023-ൽ ക്യൂറസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. വെളുത്ത രക്താണുക്കളുടെ പ്രത്യേകിച്ച് ഫാഗോസൈറ്റുകളുടെയും ലിംഫോസൈറ്റുകളുടെയും ഉൽപാദനത്തെയും പ്രവർത്തനത്തെയും പിന്തുണയ്ക്കുന്ന ഒരു പ്രധാന ആൻ്റിഓക്‌സിഡൻ്റാണ് ഇത്. വിറ്റാമിൻ സി ലഭിക്കാൻ ഓറഞ്ച്, നാരങ്ങ, മുന്തിരിപ്പഴം,…

Read More

സുരക്ഷിതമല്ലാത്ത ഭക്ഷണം സ്കൂളുകൾക്ക് പുറത്തേക്ക്; വിലക്കുമായി അബുദാബി

അലർജിക്ക് കാരണമാകുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതും വിതരണം ചെയ്യുന്നതും അബുദാബി സ്കൂളുകളിൽ നിരോധിച്ചു. സ്കൂളിലേക്കുള്ള ഭക്ഷണ ഡെലിവറി സേവനങ്ങളും നിർത്തലാക്കി.  ആരോഗ്യകരമായ ഭക്ഷണമാണ് കുട്ടികൾ സ്കൂളിലേക്കു കൊണ്ടുവരുന്നതെന്ന് രക്ഷിതാക്കളും സ്കൂൾ അധികൃതരും ഉറപ്പാക്കണമെന്ന് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി അഡെക് അംഗീകരിച്ച നയം നടപ്പിലാക്കാൻ സ്കൂളുകൾ ബാധ്യസ്ഥരാണെന്നും നിയമലംഘകർക്കെതിരെ നടപടിയെടുക്കുമെന്നും പറഞ്ഞു. അലർജിക്കു കാരണമാകുന്ന അണ്ടിപ്പരിപ്പുകൾ ഉൾപ്പെടെ സുരക്ഷിതമല്ലാത്ത ഭക്ഷണങ്ങൾ സ്കൂളിലോ പരിസരത്തോ കഴിക്കുന്നതും വിതരണം ചെയ്യുന്നതും നിരോധിച്ചു.  സ്കൂൾ പ്രവൃത്തി സമയത്തോ അതു കഴിഞ്ഞോ ഹോട്ടലുകളിൽനിന്നും മറ്റും…

Read More

ഗർഭകാലത്ത് തീർച്ചയായും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ… തീർച്ചയായും അറിയണം

ഗർഭാവസ്ഥയിൽ ചില ഭക്ഷണങ്ങൾ കഴിക്കരുതെന്ന് നിർദേശിക്കുന്നത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഭക്ഷണകാര്യത്തിലെ നിയന്ത്രണം അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യത്തിനും ഉത്തമാണ്. ചില ഭക്ഷണങ്ങൾ, അപകടസാധ്യതകൾ ഉണ്ടാക്കാം. ഒഴിവാക്കേണ്ട ചില ഭക്ഷണപദാർഥങ്ങൾ ഏതൊക്കെയെന്ന് മനസിലാക്കാം. പപ്പായ പഴുക്കാത്തതോ, പകുതി പഴുത്തതോ ആയ പപ്പായയിൽ ലാറ്റക്സ് പദാർഥവും പപ്പൈൻ എന്ന എൻസൈമും അടങ്ങിയിരിക്കുന്നു. ഈ ഘടകങ്ങൾ ഗർഭാശയ സങ്കോചത്തിനു കാരണമാകും. ഇത് ഗർഭം അലസൽ അല്ലെങ്കിൽ അകാല പ്രസവത്തിലേക്കു നയിച്ചേക്കാം. പഴുത്ത പപ്പായ സുരക്ഷിതമാണെന്നു കണക്കാക്കപ്പെടുന്നു. എങ്കിലും മിതമായ അളവിൽ വേണം…

Read More

ഏറ്റവും ആസക്തി നല്‍കുന്ന ഭക്ഷണങ്ങള്‍; പട്ടികയുമായി ​ഗവേഷകർ

പിസയും ചോക്ലേറ്റുമാണ് ഏറ്റവുമധികം ആസക്തി നൽകുന്ന ഭക്ഷണങ്ങൾ എന്നാണ് പുതിയ പഠനത്തിൽ വ്യക്തമാക്കുന്നത്. ഇവയ്ക്ക് പിന്നാലെ നിരവധി ഭക്ഷണങ്ങളെ റാങ്ക് ചെയ്‌തിട്ടുണ്ട്. യേൽ ഫുഡ് അഡിക്ഷൻ സ്കെയിൽ (YFAS) അടിസ്ഥാനമാക്കിയായിരുന്നു പഠനം. ഓൺലൈൻ ആയും നേരിട്ടും രണ്ട് രീതിയിൽ നടത്തിയ സർവെയുടെ ഫലങ്ങൾ ​ഗവേഷകർ റാങ്ക് ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. 120 പേരടങ്ങിയ വിദ്യാർഥികളിൽ നടത്തിയ പഠനത്തിൽ ചോക്ലേറ്റ് ആണ് റാങ്കിങ്ങിൽ ഒന്നാമത്. ഐസ് ക്രീം, ഫ്രഞ്ച് ഫൈസ്, പിസ എന്നിങ്ങനെയാണ് പട്ടിക നീളുന്നത്. 400 പേരടങ്ങിയ ജോലിക്കാരിൽ…

Read More

ഷുഗര്‍-ഫ്രീ എന്ന പേരിൽ വരുന്ന പാക്കറ്റ് ഫുഡുകളിലും പഞ്ചസാര അടങ്ങിയിട്ടുണ്ട്; ഐസിഎംആര്‍

ഷുഗര്‍-ഫ്രീ എന്ന പേരിൽ വരുന്ന പാക്കറ്റ് ഫുഡുകളിലും പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് ഐസിഎംആര്‍.ഫുഡ് സേഫ്റ്റിയുടെ ലേബൽ കണ്ട് ആരോഗ്യകരമാണെന്ന് കരുതി വാങ്ങുന്ന പല പാക്കറ്റ് ഭക്ഷണങ്ങളും അനാരോ​ഗ്യകരമാണെന്ന് ഐസിഎംആര്‍ പുറത്തിറക്കിയ മാർ​ഗനിർദേശത്തിൽ പറയുന്നു. കൊഴുപ്പിന്‍റെയും പഞ്ചസാരയുടെയും അളവ് ഇത്തരം ഫുഡുകളിൽ കൂടുതലായിരിക്കും. ഇത്തരം ഭക്ഷണങ്ങളിലെ ലേബലിൽ ഉയര്‍ന്ന കലോറിയും ഗ്ലൈസെമിക് സുചികയും സൂചിപ്പിക്കണമെന്നും ഐസിഎംആർ ​പുറത്തിറക്കിയ മാർഗ്ഗനിർദേശത്തിൽ പറയുന്നു.വെറും 10 ശതമാനം പഴച്ചാർ മാത്രമാണ് യഥാർഥ ഫ്രഷ് ജ്യൂസ് പാനീയങ്ങളിൽ അടങ്ങിയിരിക്കുന്നത്. നോ-കൊളസ്‌ട്രോള്‍ എന്ന പേരിൽ ഇറങ്ങുന്ന ഭക്ഷണങ്ങളിൽ…

Read More