കുഴിമന്തിയിൽ നിന്നും ഭക്ഷ്യവിഷബാധ; ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു

തൃശ്ശൂർ പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. പെരിഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബ (56) ആണ് ഇന്ന് പുലർച്ചെ തൃശൂർ മെഡിക്കൽ കോളേജിൽ മരിച്ചത്. പെരിഞ്ഞനം മൂന്നുപീടികയിലെ സെയിൻ റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് കഴിഞ്ഞ ശനിയാഴ്ച ഭക്ഷ്യവിഷബാധയേറ്റത്. ഉസൈബയുടെ വീട്ടിലേക്ക് ഇവിടെ നിന്നും കുഴിമന്തി പാഴ്സൽ വാങ്ങിക്കഴിക്കുകയായിരുന്നു. കുഴിമന്തിക്കൊപ്പമുള്ള മയോണൈസിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇന്നലെ രാവിലെ മുതലാണ് പനിയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളുമുണ്ടായതിനെ തുടർന്ന് ഇവർ ചികിത്സ തേടിയത്. ഇവരുടെ ബന്ധുക്കളായ…

Read More

കൂൺ കഴിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധ

കൂൺ കഴിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് സംഭവം. വരിക്കോളി സ്വദേശികളായ പൊക്കൻ (88), സുനിൽ (48), ഭാര്യ റീജ (40), മകൻ ഭഗത് സൂര്യ (13) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വീടിന് സമീപത്ത് നിന്നും ലഭിച്ച കൂൺ കഴിച്ച ഇവർക്ക് ശാരീരിക അസ്വസ്ഥതകളും ഛർദ്ദിയും വയറിളക്കവും അനുഭവപെടുകയായിരുന്നു. ഇതേത്തുടർന്ന് നാലുപേരും കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Read More

കേരളം ഒരു വർഷത്തിനിടെ തുടങ്ങിയത് 2548 ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍

കേന്ദ്രം നല്‍കിയ ലക്ഷ്യവും മറികടന്ന് 2548 ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ തുടങ്ങി കേരളം. പി.എം.എഫ്.എം.ഇ (പിഎം ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എന്‍റർപ്രൈസസ്) വഴി മാത്രമാണ് 2023 – 024 സാമ്പത്തിക വര്‍ഷത്തില്‍ ഇത്രയും വ്യവസായ യൂണിറ്റുകള്‍ കേരളത്തിൽ ആരംഭിച്ചത്. കേരളം വലിയ വ്യാവസായിക മുന്നേറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു.  പിഎംഎഫ്എംഇ സ്കീമിലൂടെ 2023 – 24 സാമ്പത്തിക വര്‍ഷത്തില്‍ 2500 യൂണിറ്റുകള്‍ തുടങ്ങാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 2548 സംരംഭങ്ങൾ കേരളത്തിൽ തുടങ്ങി….

Read More

‘ആശങ്ക’; 527 ഇന്ത്യൻ ഭക്ഷ്യവസ്തുക്കൾ ക്യാന്‍സറിന് കാരണമാകുന്നു

ഇന്ത്യയില്‍ ഉല്‍പ്പാദനം നടത്തുന്ന 527 ഭക്ഷ്യ ഉല്‍പന്നങ്ങളില്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി. യൂറോപ്യന്‍ യൂണിയന്‍റെ ഭക്ഷ്യസുരക്ഷാ അധികൃതര്‍ ആണ് രാസവസ്തുക്കളുടെ കണ്ടെത്തിയത്. എംഡിഎച്ച്, എവറസ്റ്റ് എന്നിവയുൾപ്പെടെ പ്രശസ്ത ഇന്ത്യൻ സുഗന്ധവ്യഞ്ജന ബ്രാൻഡുകളുടെ ചില ഉല്‍പ്പന്നങ്ങളില്‍ ആണ് ഈ രാസവസ്തുക്കളുടെ അംശം കണ്ടെത്തിയത്. ഹോങ്കോങ്ങിലും സിംഗപ്പൂരിലും ഈ ഉൽപ്പന്നങ്ങള്‍ നിരോധിച്ചു എന്നാണ് റിപ്പോർട്ട്. അനുവദനീയമായ അളവിലും കൂടുതൽ രാസവസ്തുവായ ‘എഥിലീൻ ഓക്‌സൈഡി’ന്‍റെ അംശമാണ് ഭക്ഷ്യ ഉല്‍പന്നങ്ങളില്‍ കണ്ടെത്തിയത്. മദ്രാസ് കറി പൗഡർ, സാംഭാർ മസാല എന്നീ…

Read More

ഐസ്ക്രീം കൊടുക്കാതെ സ്വിഗ്ഗി പറ്റിച്ചു; ഒടുവിൽ കോടതിയിൽനിന്നു കിട്ടി പണി

പ​ണം വാ​ങ്ങി പോ​ക്ക​റ്റി​ലാ​ക്കിയ ശേഷം ഐസ്ക്രീം കൊടുക്കാതെ ഉ​പ​ഭോ​ക്താ​വി​നെ പ​റ്റി​ച്ച കേസിൽ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പ് ആയ സ്വിഗ്ഗിക്ക് പിഴ വിധിച്ച് കർണാടക കോടതി. 3,000 രൂപ ഉപഭോക്താവിനു പിഴയിനത്തിൽ നൽകാനാണ് ഉത്തരവ്. കൂടാതെ, ഐ​സ്ക്രീ​മി​ന് 187 രൂ​പയും വ്യ​വ​ഹാ​ര​ച്ചെ​ല​വാ​യി 2,000 രൂ​പ​യും സ്വിഗ്ഗി നൽകേണ്ടിവരും. ഇത്തരം സർവീസുകളിൽ ഓർഡർ ചെയ്തിട്ട് ഭക്ഷണം കിട്ടാതിരിക്കുകയും പണം പോകുകയും ചെയ്യുന്നതു നിത്യസംഭവമാണെന്ന് ഉപഭോക്താക്കളും വെളിപ്പെടുത്തുന്നു. ചെറിയ തുകയ്ക്കുള്ള ഓർഡറുകളിലാണു സാധാരണയായി ഇങ്ങനെ സംഭവിക്കാറുള്ളത്. ഓ​ർ​ഡ​ർ ചെ​യ്ത സാ​ധ​നം ഡെ​ലി​വ​റി…

Read More

കൂടുതല്‍ കിറ്റുകള്‍ പിടിച്ചു; ന്യായീകരണവുമായി ബിജെപി: നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനെത്തിച്ച കൂടുതല്‍ കിറ്റുകള്‍ പിടിച്ചെടുത്തു. വയനാട് തെക്കുംതറയില്‍ ആണ് സംഭവം. ബിജെപി പ്രാദേശിക നേതാവ് ശശിയുടെ വീട്ടില്‍ നിന്നാണ് കിറ്റുകള്‍ പിടിച്ചെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെ സംഭവത്തില്‍ നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. 167 കിറ്റുകളാണ് തെക്കുംതറയില്‍ പിടിച്ചത്. വിഷുവിന് വിതരണം ചെയ്യാൻ എത്തിച്ച കിറ്റുകളാണ് പിടികൂടിയതെന്നാണ് ബിജെപിയുടെ വാദം. കിറ്റുകള്‍ എത്താൻ വൈകി, അതിനാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് വിതരണം ചെയ്യാമെന്ന് കരുതി സ്റ്റോക്ക് ചെയ്തുവെന്നും ഇവര്‍ പറയുന്നു.  പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷനും സംയുക്തമായി…

Read More

സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസൻസ് വേണ്ട; വിവാദ ഉത്തരവിറക്കി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസന്‍സ് ബാധകമല്ലെന്ന് ഉത്തരവ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് വിവാദ ഉത്തരവിറക്കിയത്. സ്‌കൂളുകളില്‍ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസന്‍സ് ബാധകമല്ലെന്ന് ഉത്തരവിൽ വിശദീകരിക്കുന്നു. കുട്ടികളുടെ ഉച്ചഭക്ഷണം ഒരു ബിസിനസല്ലെന്നും അതിനാൽ സുരക്ഷ ആവശ്യമില്ലെന്നുമാണ് ഉത്തരവ് പറയുന്നത്.  

Read More

ഹോട്ടൽ ഭക്ഷണത്തിൽ ജീവനുള്ള പുഴു; പിഴയീടാക്കി ഭക്ഷ്യസുരക്ഷാവകുപ്പ്‌: സംഭവം കളമശ്ശേരിയിൽ

കളമശ്ശേരിയിലെ ഹോട്ടൽ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി. പത്തടിപ്പാലത്തെ സെയ്ൻസ് ഹോട്ടലിലെ ഭക്ഷണത്തിൽ നിന്നാണ് പുഴുവിനെ ലഭിച്ചത്. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തി. മണ്ണാർക്കാട് നിന്നെത്തിയ മൂന്ന് യുവാക്കളാണ് ഭക്ഷണത്തിൽ നിന്നും പുഴുവിനെ കണ്ടെത്തിയെന്ന് പരാതി നൽകിയത്. ഹോട്ടലിൽ നിന്നും വാങ്ങിയ മുട്ടക്കറിയിലായിരുന്നു പുഴുവിനെ കണ്ടത്. തുടർന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഹോട്ടലിലെത്തി പരിശോധം നടത്തി. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടലിൽ ഭക്ഷണം തയ്യാറാക്കുന്നതെന്നും വിളമ്പുന്നതെന്നും കണ്ടെത്തി. മുട്ടക്കറിയുടെ സാമ്പിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. കൂടാതെ, ഹോട്ടൽ ഉടമകളിൽ…

Read More

അൻപത് ലക്ഷം പേർക്ക് ഭക്ഷണം ; പദ്ധതിയുമായി ദുബൈ ഭരണാധികാരിയുടെ പത്നി ശൈഖ ഹിന്ദ് ബിൻത് മക്തൂം

അമ്പത് ലക്ഷം പേർക്ക് ഭക്ഷണമെത്തിക്കുന്ന പദ്ധതിയുമായി ദുബൈ ഭരണാധികാരിയുടെ പത്നി ശൈഖ ഹിന്ദ് ബിൻത് മക്തൂം. യു.എ.ഇ ഫുഡ്ബാങ്ക് വഴിയാണ് പദ്ധതി നടപ്പാക്കുക. ഇതിനായി ദുബൈയിലെ 350 ഭക്ഷണശാലകളും, അയ്യായിരം സന്നദ്ധ പ്രവർത്തകരുമായി കൈകോർത്ത് പ്രവർത്തിക്കും. ഹോട്ടലുകളിലും ഭക്ഷണശാലകളിലും മിച്ചം വരുന്ന ഭക്ഷണം ശേഖരിച്ച് യു.എ.ഇ ഫുഡ് ബാങ്ക് വഴി 50 ലക്ഷം പേർക്ക് എത്തിക്കുന്നതാണ ശൈഖ ഹിന്ദ് ബിൻത് മക്തൂമിന്‍റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജീവകാരുണ്യ പദ്ധതി. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ…

Read More

ക്യാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്ക് സാധ്യത; ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം: പഠനം

ക്യാൻസർ ഉൾപ്പെടെയുള്ള 32 ഗുരുതര രോഗങ്ങൾക്ക് അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ കാരണമാകുന്നുവെന്ന പഠനറിപ്പോർട്ട് പുറത്ത്. ബ്രിട്ടീഷ് മെഡിക്കൽ ജേണൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കാൻസർ, മാനസിക പ്രശ്‌നങ്ങൾ, ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങൾ, ഹൃദയ സംബന്ധമായ രോഗങ്ങൾ തുടങ്ങി അകാലമരണത്തിന് വരെ ഈ ഭക്ഷണങ്ങൾ കാരണമാകാനിടയുണ്ടെന്നാണ് പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. യുപിഎഫ് ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന പഠനങ്ങൾ നേരത്തെ വന്നിരുന്നെങ്കിലും ഇതാദ്യമായാണ് കണക്കുകളുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകൾ ഉണ്ടാകുന്നത്. ഓസ്ട്രേലിയ, യുഎസ്, ഫ്രാൻസ്, അയർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരുടെ സംഘമാണ്…

Read More