ഭക്ഷ്യ സുരക്ഷാ സൂചികയില്‍ തുടർച്ചയായ രണ്ടാം വര്‍ഷവും ഒന്നാം സ്ഥാനം; കേരളത്തിന് ദേശീയ പുരസ്‌കാരം

ദേശീയ തലത്തില്‍ ഭക്ഷ്യ സുരക്ഷയില്‍ ചരിത്ര നേട്ടം കൈവരിച്ച് കേരളം. ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ദേശീയ തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തിന് ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ വര്‍ഷമാണ് കേരളം ഒന്നാം സ്ഥാനം നേടിയത്. ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തുകയായിരുന്നു. വിവിധ ബോധവത്ക്കരണ പരിപാടികള്‍ ഉള്‍പ്പെടെ പ്രവര്‍ത്തന…

Read More

ഒമാനി ഷുവ; ആഘോഷാവസരങ്ങളിലെ ഇഷ്ട വിഭവം

ഒമാനി ഷുവ, ഒമാനി സംസ്‌കാരത്തിൽ ആഴത്തിൽ വേരൂന്നിയ ഒരു പരമ്പരാഗത വിഭവമാണത്. നമുക്ക് ബിരിയാണി എങ്ങനെയാണോ അതുപോലെയാണ് ഒമാനികൾക്ക് ഷുവ. ഈദിനും മറ്റു ആ​ഘോഷങ്ങൾക്കുമാണ് ഇത് ഉണ്ടാക്കാറ്. ഷുവ തായാറാക്കാനായി പോത്തിന്റെയോ ആടിന്റെയോ അല്ലെങ്കിൽ ഒട്ടകത്തിന്റെയോ മാംസം മല്ലിയില, ജീരകം, ഏലം, വെളുത്തുള്ളി, ചതച്ച ഉണക്ക മുളക്, ഉണക്ക ചെറുനാരങ്ങ തുടങ്ങിയ ചേരുവകൾ കൊണ്ടുണ്ടാക്കിയ മസാലകൊണ്ട് മാരിനേറ്റ് ചെയ്യും. പിന്നീട് ഇത് വാഴയിലയിലോ പനയോലയിലോ പൊതിഞ്ഞ് ചാക്കിൽ കെട്ടി ​ഗ്രാമത്തലുള്ള കൽക്കരി നിറച്ച കുഴി അടുപ്പിൽ ഇടും….

Read More

സർക്കാർ സ്‌കൂളിലെ ഭക്ഷണത്തിൽ ചത്ത ഓന്ത്; ജാര്‍ഖണ്ഡിൽ 65 വിദ്യാർഥികൾ ആശുപത്രിയിൽ

ജാര്‍ഖണ്ഡിലെ സർക്കാർ സ്‌കൂളില്‍ വിതരണം ചെയ്ത ഭക്ഷണത്തിൽ ചത്ത ഓന്ത്. ദംക ജില്ലയിലെ തൊങ്റ പ്രദേശത്തെ സ്കൂളിലാണ് സംഭവം. ഭക്ഷണം കഴിച്ചതിനു പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട 65 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അന്വേഷിക്കുകയാണെന്ന് തൊങ്‌റ പൊലീസ് സ്റ്റേഷൻ ഇൻചാർജായ ഗുരുചരണ്‍ മന്‍ജി പറഞ്ഞു. ഭക്ഷണം കഴിച്ച ഉടൻ വിദ്യാര്‍ത്ഥികള്‍ ഛര്‍ദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് വിദ്യാർഥികളെ മസാലിയയിലെ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. നിലവില്‍ വിദ്യാർഥികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്.

Read More

ഭക്ഷണകാര്യത്തിലും മുന്നിലായി കുവൈത്ത് എയർവേസ്

യാത്രക്കിടെ വിതരണം ചെയ്യുന്ന ഭക്ഷണത്തിൽ ആഗോളതലത്തിൽ ഒന്നാമതെത്തി കുവൈത്ത് എയർവേസ്. മണിസൂപ്പർ മാർക്കറ്റിന്റെ ട്രാവൽ ഇൻഷുറൻസ് ടീം തയാറാക്കിയ ആഗോള പട്ടികയിലാണ് കുവൈത്ത് എയർവേസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 100ലധികം വിമാനക്കമ്പനികളുടെ 27,000ത്തിലധികം യാത്രക്കാരിൽനിന്ന് അഭിപ്രായങ്ങൾ വിശകലനം ചെയ്തതാണ് പട്ടിക തയാറാക്കിയത്. എല്ലാ കാബിൻ ക്ലാസുകളിലുമായി പത്തിൽ 8.6 ശരാശരി സ്‌കോറോടെ കുവൈത്ത് എയർവേസ് ഒന്നാം സ്ഥാനം നേടി. മൾട്ടി-കോഴ്സ് ഓപ്ഷനുകൾ മുതൽ ലോബ്സ്റ്റർ, ബീഫ് വരെയുള്ള നിരവധി ഭക്ഷണങ്ങളാണ് യാത്രക്കാർക്ക് എയർവേസ് വാഗ്ദാനം ചെയ്യുന്നത്. 8.44…

Read More

40 രൂപയുടെ ഉപ്പുമാവിന് വില120 , ഇഡ്ഡലിക്ക് 120 … സ്വിഗ്ഗിയുടെ സൊമാറ്റോയുടെയും “പകൽക്കൊള്ള’ തുറന്നുകാട്ടി യുവാവ്

തിരക്കേറിയ ജീവിതത്തിനിടയിൽ ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനികളായ സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയവയുടെ സേവനം ആശ്രയിക്കുന്നവർ ധാരാളമാണ്. വിഭവങ്ങൾക്ക് ഇവരുടെ ആപ്പുകളിൽ കൊടുത്തിരിക്കുന്ന വിലയും ഡെലിവറി ചാർജുമാണ് ഈടാക്കുന്നത്. നിങ്ങൾ പതിവായി ഓൺലൈൻ ഫുഡ് ഡെലിവറി ആശ്രയിക്കുന്ന വ്യക്തിയാണെങ്കിലും അല്ലെങ്കിലും സ്വിഗ്ഗിയും സൊമാറ്റോയും ഈടാക്കുന്ന വിലയും റസ്റ്ററന്‍റിലെ വിലയും തമ്മിൽ എപ്പോഴെങ്കിലും  താരതമ്യം ചെയ്തു നോക്കിയിട്ടുണ്ടോ?‌ യഥാർഥത്തിൽ റസ്റ്ററന്‍റ് ഈടാക്കുന്ന വിലയേക്കാൾ കൂടുതലാണ് സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഡെലിവറി പ്ലാറ്റ്‌ഫോമുകളിലെ ഈടാക്കുന്നത്. ചിലപ്പോൾ മൂന്നിരട്ടി വിലവരെ കന്പനികൾ ഈടാക്കുന്നു….

Read More

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഉയര്‍ന്നുതന്നെ: സര്‍വെ കള്ളം ആണെന്ന് ജയറാം രമേശ്

രാജ്യത്തെ സാമ്പത്തിക നില ശക്തമെന്ന 2023-24 വര്‍ഷത്തെ സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് തള്ളി കോൺ​ഗ്രസ്. സാമ്പത്തിക സര്‍വെ കള്ളം ആണെന്ന് കോൺ​ഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. പണപ്പെരുപ്പം കുറഞ്ഞുവെന്നാണ് സര്‍വെ പറയുന്നത്. എന്നാൽ, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. സമ്പൂര്‍ണ ദാരിദ്ര്യം തുടച്ചുനീക്കിയെന്ന പരാമര്‍ശം തെറ്റാണ്. ഇന്ത്യയിലെ പകുതിപേര്‍ക്കും മൂന്നുനേരം ഭക്ഷണം കഴിക്കാന്‍ വകയില്ല എന്നും ജയറാം രമേശ് അഭിപ്രായപ്പെട്ടു. സാമ്പത്തിക സർവ്വെ റിപ്പോർട്ട് ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇന്നാണ് ലോക്സഭയിൽ വച്ചത്. ആഗോള തലത്തിലെ…

Read More

കലാമണ്ഡലത്തിലെ വിദ്യാർഥികൾക്ക് ഇനി മാംസാഹാരവും വിളമ്പും

കേരള കലാമണ്ഡലത്തിൽ ഇനിമുതൽ മാംസാഹാരവും വിദ്യാർഥികൾക്ക് ലഭിക്കും. വർഷങ്ങളായി സസ്യാഹാരം മാത്രം വിളമ്പിയിരുന്ന കലാമണ്ഡലത്തിൽ, വിദ്യാർഥികളുടെ ആവശ്യപ്രകാരം ചിക്കൻ ബിരിയാണി വിളമ്പി. വിദ്യാർഥികളുടെ നീണ്ടകാലത്തെ ആവശ്യമാണ് ഇതോടെ കലാമണ്ഡലത്തിൽ നടപ്പിലാക്കിത്തുടങ്ങിയത്. വിദ്യാർഥികളുടെ ആവശ്യമനുസരിച്ച് മാസത്തിൽ ഒന്നോ രണ്ടോ തവണ മാംസാഹാരം നൽകാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്ന് കലാമണ്ഡലം രജിസ്ട്രാർ ഡോ. പി. രാജേഷ് കുമാർ പറഞ്ഞു. അധ്യാപകർക്കോ ജീവനക്കാർക്കോ ഭരണസമിതി അംഗങ്ങൾക്കോ മാംസാഹാരം കഴിക്കുന്നതിന് നിരോധനം നേരത്തെയും ഉണ്ടായിരുന്നില്ല. കുട്ടികൾക്കും ഓൺലൈൻവഴി ഓർഡർചെയ്ത് ഭക്ഷണം കഴിക്കാനുള്ള അനുമതി ഉണ്ടായിരുന്നെന്നും അദ്ദേഹം…

Read More

വീണ്ടും ആശങ്ക; വന്ദേ ഭാരത് യാത്ര ചെയ്ത ദമ്പതികൾക്ക് കറിയിൽ നിന്ന് കിട്ടിയത് ചത്ത പാറ്റ; പ്രതികരച്ച് ഇന്ത്യൻ റെയിൽവേ

വന്ദേ ഭാരത് എക്‌സ്പ്രസിൽ നല്‍കിയ ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തി. സംഭവത്തില്‍  ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) ഖേദം രേഖപ്പെടുത്തി. വന്ദേ ഭാരത് എക്‌സ്പ്രസിൽ ഭോപ്പാലിൽ നിന്ന് ആഗ്രയിലേക്കുള്ള യാത്രയ്ക്കിടെയാണ് ദമ്പതികൾക്ക് ഭക്ഷണത്തില്‍ നിന്ന് പാറ്റയെ കിട്ടിയത്.  തന്‍റെ  അമ്മാവനും അമ്മായിക്കും വന്ദേ ഭാരത് എക്‌സ്‌പ്രസിൽ യാത്ര ചെയ്യവേ ലഭിച്ച ഭക്ഷണത്തില്‍ നിന്ന് പാറ്റയെ കിട്ടിയെന്ന് വിദിത് വർഷ്‌ണി എന്നയാളാണ് ചിത്രം സഹിതം എക്സില്‍ പോസ്റ്റിട്ടത്. ഈ വിഷയത്തില്‍ കർശനമായ നടപടിയെടുക്കണണെന്നും ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം…

Read More

ബിഹാറിൽ കോളജ് മെസിലെ ഭക്ഷണത്തിൽ പാമ്പിന്റെ വാൽകഷ്ണം; 11 വിദ്യാർഥികൾ ആശുപത്രിയിൽ

ബിഹാറിൽ സർക്കാർ എൻജിനീയറിങ് കോളജിലെ മെസിൽ വിളമ്പിയ അത്താഴത്തിൽ പാമ്പിന്റെ വാൽക്കഷ്ണം കണ്ടെത്തിയതായി പരാതി. ഭക്ഷണം കഴിച്ച് ഛർദിയും ഓക്കാനവും അനുഭവപ്പെട്ട 11 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബങ്കയിലെ സർക്കാർ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. വിദ്യാർഥികളുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോ.അനിതാ കുമാരി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പാമ്പിന്റെ വാൽകഷ്ണമുള്ള ഭക്ഷണത്തിന്റെ ചിത്രങ്ങളും വിദ്യാർഥികൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. നിലവിൽ ഭക്ഷണം വിതരണം ചെയ്യുന്നവരെ മാറ്റാനും പാമ്പിന്റെ വാൽ കണ്ടെത്തിയ സംഭവത്തിൽ പിഴ ഈടാക്കാനും…

Read More

ജപ്പാനിലെ ചേട്ടന്മാർക്ക് ഹൃദയമില്ലേ..; പ്രസവത്തിനു മുമ്പ് ഭാര്യയെക്കൊണ്ട് ഒരു മാസത്തെ ഭക്ഷണം തയാറാക്കിച്ച ഭർത്താവിനെതിരേ രൂക്ഷവിമർശനം

പുരുഷന്മാർ സ്വന്തമായി ഭക്ഷണം തയാറാക്കി കഴിച്ചാൽ ലോകം ഇടിഞ്ഞുവീഴുമോ?, ഇത്തരമൊരു ചോദ്യം ലോകം മുഴുവൻ ഉയരാൻ കാരണം ഗർഭിണിയായ യുവതി പ്രസവത്തിനു മുമ്പ് തൻറെ ഭർത്താവിനുവേണ്ടി ഒരു മാസത്തെ ഭക്ഷണം തയാറാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവമാണ്. ജപ്പാനിലാണു വിചിത്രമായ സംഭവം അരങ്ങേറിയത്. ഒമ്പതുമാസം ഗർഭിണിയായിരിക്കുമ്പോഴാണ് യുവതി തൻറെ ഭർത്താവിനു 30 ദിവസത്തെ ഭക്ഷണം തയാറാക്കി ഫ്രീസറിൽ വച്ചത്. പ്രസവം കഴിഞ്ഞു വിശ്രമിക്കുമ്പോൾ തൻറെ ഭർത്താവിനു കഴിക്കാൻ വേണ്ടിയാണ് യുവതി ഭക്ഷണം തയാറാക്കിയത്. പ്രസവശേഷം ഭർത്താവിനൊപ്പം താമസിക്കാതിരിക്കുകയും സുഖം…

Read More