റമദാനിൽ ഭക്ഷ്യ ഉത്പന്നങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ച് ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം

റമദാനിൽ ഭക്ഷ്യഉൽപന്നങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ച് ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം. 900ത്തോളം ഉൽപനങ്ങൾക്കാണ് റമദാനില്‍ വിലക്കുറവ് പ്രഖ്യാപിച്ചത്.രാജ്യത്തെ വിവിധ ഹൈപ്പര്‍മാര്‍ക്കറ്റുകളുമായി സഹകരിച്ചാണ് മന്ത്രാലയം വിലയില്‍ ഇളവ് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച ആരംഭിച്ച റമദാൻ ഡിസ്കൗണ്ട് പെരുന്നാൾ വരെ തുടരും. സ്വദേശികൾക്കും താമസക്കാർക്കും നോമ്പുകാലത്ത് കുറഞ്ഞ വിലക്ക് സാധന സമഗ്രികൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് വിപണി ഇടപെടല്‍. നിത്യോപയോഗ വസ്തുക്കളാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പാൽ, തൈര്, പാലുൽപ്പന്നങ്ങൾ, ടിഷ്യൂ പേപ്പർ, ക്ലീനിംഗ് ഉല്‍പ്പന്നങ്ങള്‍, പാചക എണ്ണകൾ, നെയ്യ്, ചീസ്, ശീതീകരിച്ച…

Read More

ലിബിയക്ക് കൂടുതൽ സഹായം; കൂടുതൽ ഭക്ഷ്യോൽപന്നങ്ങൾ എത്തിച്ച് യു.എ.ഇ

വെള്ളപ്പൊക്കം ദുരിതം വിതച്ച ലിബിയയിൽ കൂടുതൽ ഭക്ഷ്യോൽപന്നങ്ങൾ എത്തിച്ച് യു.എ.ഇ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരങ്ങൾക്കാണ് ഇത് തുണയായത്. 34അംഗ രക്ഷാപ്രവർത്തകരെയും യു.എ.ഇ നേരത്തെ ലിബിയയിലെ ദുരിത കേന്ദ്രങ്ങളിലേക്കായി നിയോഗിച്ചിരുന്നു. ഭക്ഷ്യോൽപന്നങ്ങൾക്കു പുറമെ പുതപ്പുകളും മറ്റ് അവശ്യ വസ്തുക്കളും ധാരാളമായി ലിബിയയിൽ എത്തിച്ചതായി റെഡ്ക്രസൻറ് സാരഥികൾ അറിയിച്ചു. വെള്ളപ്പൊക്കം കാരണം എല്ലാം നഷ്ടപ്പെട്ട പതിനായിരങ്ങളാണ് വിവിധ ക്യാമ്പുകളിലും മറ്റുമായി താമസിച്ചു വരുന്നത്. യു.എ.ഇപ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻറെ പ്രത്യേക നിർദേശത്തെ തുടർന്ന് ലിബിയയിലേക്കുള്ള…

Read More