
നിത്യോപയോഗ ഭക്ഷ്യ ഉൽപാദനത്തിൽ സ്വയംപര്യാപ്തത നേടി സൗദി
നിത്യോപയോഗ ഭക്ഷ്യ കാർഷിക ഉൽപാദനത്തിൽ സൗദി അറേബ്യ സ്വയം പര്യാപ്തത കൈവരിച്ചതായി റിപ്പോർട്ട്. പാൽ, മുട്ട, മത്സ്യ-മാംത്സങ്ങളുടെ ഉൽപാദനത്തിലാണ് ഗണ്യമായ വർധനവ് രേഖപ്പെടുത്തിയത്. കൃഷി ഭൂമിയുടെ വിസ്തൃതിയിലും ഉൽപാദനത്തിലും വലിയ വർധനവ് രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അഥവ ഗസ്റ്റാറ്റാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 2022ലെ സ്ഥിതിവിവരകണക്കുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. പാൽ, മുട്ട, മത്സ്യ-മാംത്സങ്ങളുടെ ഉൽപാദനത്തിൽ രാജ്യം സ്വയം പര്യാപ്തത കൈവരിച്ചു വരുന്നതായി റിപ്പോർട്ട് പറയുന്നു. രാജ്യത്തെ മൃഗങ്ങളിൽ നിന്നുള്ള പാലുൽപാദനം 118ശതമാനം…