കൊച്ചിയിൽ എത്തിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ ; കാറ്ററിംഗ് സ്ഥാപനം പൂട്ടിച്ച് നഗരസഭ , ലൈസൻസ് സസ്പെൻഡ് ചെയ്തു

കോഴിക്കോട് നിന്ന് കൊച്ചിയിൽ വിനോദയാത്രക്കെത്തിയ സ്പെഷൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ നടപടിയുമായി ന​ഗരസഭ. ഭക്ഷണം തയ്യാറാക്കി നൽകിയ ലില്ലീസ് കിച്ചൺ എന്ന കേറ്ററിം​ഗ് സ്ഥാപനം ന​ഗരസഭ അടപ്പിച്ചു. എംഎം റോഡിലാണ് ഈ സ്ഥാനപനം പ്രവർത്തിച്ചിരുന്നത്. ഭക്ഷ്യ സുരക്ഷ വകുപ്പ് സ്ഥാപനത്തിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അനുമതി ഇല്ലാതെ ഭക്ഷണവിതരണം നടത്തിയ ബോട്ടിനെതിരെയും നടപടി ഉണ്ടാകുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ കൊച്ചി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മരിയ ടൂറിസ്റ്റ് ബോട്ട് ഉടമക്കെതിരെയാണ് പൊലീസ് കേസെടുത്തത്….

Read More

ഭക്ഷ്യ വിഷബാധ ഉടൻ റിപ്പോർട്ട് ചെയ്യണം: സൗദി ആരോഗ്യമന്ത്രാലയം

ഭക്ഷ്യവിഷ ബാധ ഉണ്ടായാൽ ഉടനടി ആരോഗ്യമന്ത്രാലയത്തിലേക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ആശുപത്രികൾക്ക് നിർദേശം. സൗദി ആരോഗ്യമന്ത്രാലയമാണ് നിർദേശം നൽകിയത്. ചില ആശുപത്രികൾ ഇത്തരം സംഭവം റിപ്പോർട്ട് ചെയ്യാൻ വൈകുകയോ റിപ്പോർട്ട് ചെയ്യാതിരിക്കുകയോ ചെയ്തതിനെ തുടർന്നാണ് നിർദ്ദേശം. മന്ത്രാലയം ഫെഡറേഷൻ ഓഫ് സൗദി ചേംബറിന് അയച്ച കത്തിൽ ഇക്കാര്യങ്ങൾ പറയുന്നുണ്ട്. ഇത്തരം കേസുകൾ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യുന്ന സമയത്ത് തന്നെ ആരോഗ്യമന്ത്രാലയത്തിന്റെ ഡിജിറ്റൽ പോർട്ടൽ വഴി അറിയിക്കുകയാണ് വേണ്ടത്. ഇതിനായി പ്രത്യേക ലിങ്ക് മന്ത്രാലയം നൽകിയിട്ടുണ്ട്. 2022 ഇറക്കിയ സർക്കുലറിൽ…

Read More

ഭക്ഷ്യ വിഷബാധ; ദ്വാരക എയുപി സ്‌കൂളിലെ 193 കുട്ടികൾ ചികിത്സ തേടി

വയനാട് ദ്വാരക എയുപി സ്‌കൂളിലെ ഭക്ഷ്യ വിഷബാധയെ തുടർന്ന് 193 കുട്ടികൾ ചികിത്സ തേടി. ഇതിൽ ആറ് കുട്ടികളെ മാനന്തവാടി മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു. 73 കുട്ടികൾ നിരീക്ഷണത്തിൽ തുടരുകയാണ്. ആർക്കും ഇതുവരെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്ന് വയനാട് ഡിഎംഒ അറിയിച്ചു. ജില്ലാ കളക്ടർ രാവിലെ യോഗം ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തിയിരുന്നു. അതേസമയം, വിദ്യാഭ്യാസ മന്ത്രിക്ക് നിലവിലെ നടപടികളെ കുറിച്ച് ഇടക്കാല റിപ്പോർട്ട് കളക്ടർ ഇന്ന് സമർപ്പിക്കും. സ്‌കൂളിലെ കുടിവെള്ളത്തിൽ നിന്നോ തൈരിൽ നിന്നോ ആകാം…

Read More

ഭക്ഷ്യ വിഷബാധ ; റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതർ

കുവൈത്തിലെ റെ​സ്റ്റാ​റ​ന്റു​ക​ളി​ൽ സ്കി​സ്റ്റോ​സോ​മി​യാ​സി​സ് പ​ട​രു​ന്നു​വെ​ന്ന വാ​ർ​ത്ത നി​ഷേ​ധി​ച്ച് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. രാ​ജ്യ​ത്ത് കേ​സു​ക​ളൊ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​ച്ചി​രു​ന്നു. മ​ലി​ന​മാ​യ വെ​ള്ള​ത്തി​ലൂ​ടെ പ​ക​രു​ന്ന പ​രാ​ന്ന​ഭോ​ജി​യാ​ണ് സ്കി​സ്റ്റോ​സോ​മി​യാ​സി​സ്. അ​തി​നി​ടെ, ചി​ല​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് റ​െസ്റ്റാ​റ​ന്റ് അ​ധി​കൃ​ത​ർ അ​ട​ച്ചു​പൂ​ട്ടി. ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും പൊ​തു ശു​ചി​ത്വം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ ഫു​ഡ് ആ​ൻ​ഡ് ന്യൂ​ട്രീ​ഷ​നു​മാ​യി ചേ​ർ​ന്ന് സ്വീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​വ​ർ ഇ​തി​ന​കം സു​ഖം പ്രാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​റി​യി​ച്ചു.

Read More

ഉദയ്പൂരിൽ പ്രസാദം കഴിച്ച നൂറിലധികംപേർ ആശുപത്രിയിൽ; അന്വേഷണം ആരംഭിച്ചു

രാജസ്ഥാനിലെ ഉദയ്പൂരിൽ ഭക്ഷ്യവിഷബാധയേറ്റ് നൂറിലധികംപേർ ആശുപത്രിയിൽ. രോഗലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിയവർക്ക് പ്രാഥമിക പരിശോധനയിൽ ഭക്ഷ്യവിഷബാധ തെളിഞ്ഞതായി ബ്ലോക്ക് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സാകേത് ജെയിൻ പറഞ്ഞു. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, ഇന്നലെ ഏകാദശി വ്രതമെടുത്തവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വ്രതമനുഷ്ഠിച്ചിരുന്നവർക്കായി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിരുന്നു. 1500പേരാണ് ഇതിൽ പങ്കെടുത്തത്. പരിപാടിക്ക് ശേഷം നിവേദ്യമായി ‘ഖിച്ഡി’ നൽകിയിരുന്നു. ഇത് കഴിച്ചവരിൽ പലർക്കും ഛർദിയും തലകറക്കവും അനുഭവപ്പെട്ടു. തളർച്ച അനുഭവപ്പെട്ടവരെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലെത്തിയവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു….

Read More

സെയിൻ ഹോട്ടൽ ആറുമാസം മുൻപ് അടപ്പിച്ചിരുന്നു; സാംപിളിനെത്തിയപ്പോൾ മയൊണൈസ് വിറ്റു തീർന്നെന്ന് ഉടമ

തൃശ്ശൂരിൽ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുറ്റിലക്കടവ് സ്വദേശിയായ സ്ത്രീ മരിച്ചതോടെ ഭക്ഷണം വാങ്ങിയ സെയിൻ ഹോട്ടലിനെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാരും ജനപ്രതിനിധികളും രംഗത്ത്. സെയിൻ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്ക് നേരത്തേയും ഭക്ഷ്യവിഷബാധയേറ്റിരുന്നതായി സ്ഥലം എംഎൽഎ ഇടി ടൈസൺ പറഞ്ഞു. ആറുമാസം മുൻപ് രണ്ട് പേർക്ക് ഭക്ഷ്യവിഷ ഉണ്ടായെന്നും തുടർന്ന് പഞ്ചായത്ത് അധികൃതർ പരിശോധന നടത്തി പിഴ ഈടാക്കി ഹോട്ടൽ പൂട്ടിച്ചതായും അദ്ദേഹം അറിയിച്ചു. ‘ഇപ്പോഴുണ്ടായ ഭക്ഷ്യവിഷബാധക്ക് കാരണം മയോണൈസോ കോഴി ഇറച്ചിയോ ആണ് എന്നാണ് സംശയം. പരിശോധനാ ഫലം…

Read More

ആർടിഒയ്ക്ക് ഭക്ഷ്യവിഷബാധയേറ്റത് ചട്‌നിയിൽ നിന്നെന്ന് സൂചന; ഹോട്ടല്‍ അടപ്പിച്ചു

ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ എറണാംകുളം ആര്‍.ടി.ഒ.യ്ക്കും മകനും ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതി. ആശുപത്രിയിൽ ചികിത്സയിലുള്ള ആർടിഒ അനന്തകൃഷ്ണനെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റി. നിലവിൽ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ പറയുന്നു.  അതേസമയം, ഭക്ഷ്യവിഷബാധയേറ്റത് ചട്‌നിയിൽ നിന്നാണെന്ന സംശയത്തിലാണ് ആശുപത്രി അധികൃതർ. നേരത്തേയും ഈ ഹോട്ടലിൽ നിന്ന് ചിലയാളുകൾക്ക് സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്ന സാഹചര്യത്തിൽ ഹോട്ടലിൽ നിന്ന് ഭക്ഷണത്തിന്റെ സാമ്പിൾ പരിശോധനക്ക് എടുത്തിട്ടുണ്ട്. ഇതിന്റെ ഫലം കിട്ടുന്ന സാഹചര്യത്തിലായിരിക്കും തുടർനടപടികൾ കൈക്കൊള്ളുക.  ഇന്നലെയാണ് എറണാകുളം ആർടിഒയും മകനും…

Read More

ഉത്സവപ്പറമ്പിൽനിന്ന് ഐസ്‌ക്രീം കഴിച്ചു, പയ്യന്നൂരിൽ ഭക്ഷ്യവിഷബാധ; നൂറിലേറെ പേർ ആശുപത്രിയിൽ

പയ്യന്നൂരിൽ ഭക്ഷ്യവിഷബാധ. ഉത്സവപ്പറമ്പിൽനിന്ന് ഐസ്‌ക്രീം, ലഘുപലഹാരങ്ങൾ തുടങ്ങിയവ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛർദ്ദി ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുട്ടികളടക്കം നൂറിലധികംപേരെ പയ്യന്നൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം സമാപിച്ച കോറോത്തെ പെരുങ്കളിയാട്ട നഗരിയിൽ നിന്ന് ഐസ്‌ക്രീം ഉൾപ്പെടെ കഴിച്ചവർ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ചികിത്സയിലുള്ളവരിൽ ഏറെയും കുട്ടികളാണ്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

Read More

ഭക്ഷ്യവിഷബാധ; കോട്ടയത്ത് യുവതി മരിച്ച സംഭവം; ഹോട്ടലുടമയടക്കം 2 പേർ അറസ്റ്റിൽ

കോട്ടയത്ത് ഹോട്ടലിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കോട്ടയം സംക്രാന്തിയിലുളള ഹോട്ടൽ പാർക്ക് മലപ്പുറം കുഴിമന്തി ഹോട്ടൽ ഉടമകളിൽ ഒരാളായ നൗഷാദ് എം പി (47), ഹോട്ടൽ മാനേജർ അബ്ദൂൾ റയിസ് (21) എന്നിവരെയാണ്  ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി.

Read More

കോട്ടയത്ത് നഴ്‌സിംഗ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ

കോട്ടയം മാങ്ങാനാത്തെ മന്ദിരം ആശുപത്രിയിലെ നഴ്‌സിംഗ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. അറുപതോളം കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ആശുപത്രി കാൻറീനിൽ നിന്ന് നൽകിയ ഭക്ഷണത്തിൽ നിന്ന് വിഷ ബാധയേറ്റെന്നാണ് സംശയം.  ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തി കാൻറീൻ അടപ്പിച്ചു. കുട്ടികളിൽ ആരുടെയും നില ഗുരുതരമല്ല. കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു.  

Read More