ഗാസയിലേക്ക് ഭക്ഷണ പൊതികളുമായി ഖത്തർ ചാരിറ്റി
യുദ്ധം ദുരിതം വിതച്ച ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണ വിതരണവുമായി സജീവമായി ഖത്തര്‍ ചാരിറ്റി. അറുപതിനായിരത്തിലേറെ ഭക്ഷണപ്പൊതികളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഖത്തര്‍ ചാരിറ്റി വിതരണം ചെയ്തത്. ഗാസയിലുള്ള ഖത്തര്‍ ചാരിറ്റിയുടെ തന്നെ സന്നദ്ധപ്രവര്‍ത്തകര്‍ വഴിയാണ് ഫോര്‍ പലസ്തീന്‍ കാമ്പയിനിന്റെ ഭാഗമായി ഭക്ഷണമെത്തിക്കുന്നത്. ഗാസയിലേക്ക് സഹായമെത്തിക്കാനുള്ള വഴി തുറക്കുന്ന പക്ഷം കൂടുതൽ സഹായങ്ങൾ എത്തിക്കാനാവുമെന്ന കണക്ക്കൂട്ടലിലാണ് ലോകരാജ്യങ്ങൾ.