കേന്ദ്രം സഹായിച്ചില്ലെങ്കിൽ കേരളത്തിൽ അരി വില കൂടും; ഭക്ഷ്യമന്ത്രി ജി.ആർ അനിൽ

കേന്ദ്രം സഹായിച്ചില്ലെങ്കിൽ സംസ്ഥാനത്ത് അരി വില കൂടുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. ഭക്ഷ്യ വകുപ്പ് കടന്നു പോകുന്നത് വലിയ പ്രതിസന്ധിയിലാണ്. പ്രതിസന്ധിക്ക് അനുസൃതമായ പരിഗണന ബജറ്റിൽ വേണമെന്ന് മന്ത്രി ജി.ആർ. അനിൽ ആവശ്യപ്പെട്ടിരുന്നു. ഭക്ഷ്യ വകുപ്പ് നേരിടുന്ന പ്രശ്നങ്ങൾ മുന്നണിക്കകത്തും മന്ത്രിസഭയിലും സംസാരിക്കും. പ്രശ്ന പരിഹാരത്തിനായി ധനമന്ത്രിയുമായും ചർച്ച നടത്തും. എഫ്.സി.ഐയുടെ ഓപ്പൺ മാർക്കറ്റ് സ്കീമിൽ പങ്കെടുക്കാൻ സർക്കാർ ഏജൻസികൾക്ക് അനുമതിയില്ലാത്തത് തിരിച്ചടിയാകും. തീരുമാനം മാറ്റണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുമെന്നും മന്ത്രി ജി.ആർ. അനിൽ മാധ്യമങ്ങളോട് പറഞ്ഞു….

Read More

തെറ്റായ മറുപടി നൽകി; ഭക്ഷ്യമന്ത്രിക്കെതിരേ അവകാശലംഘന നോട്ടീസ് നൽകി എം. വിൻസെന്റ്

ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലിനെതിരെ എം. വിൻസെന്റ് എം.എൽ.എ. സ്പീക്കർക്ക് അവകാശലംഘനത്തിന് നോട്ടീസ് നൽകി. വിലക്കയറ്റവുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകവേ നിയമസഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ 13 നിത്യോപയോഗ സാധനങ്ങൾ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് തെറ്റാണെന്നും സഭ പിരിഞ്ഞതിനുശേഷം പ്രതിപക്ഷ നേതാവിനോടൊപ്പം ഔട്ട്‌ലെറ്റുകൾ സന്ദർശിക്കാൻ തയ്യാറാണെന്നും മന്ത്രി സഭയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, അന്നുതന്നെ സപ്ലൈകോ ഔട്ട്‌ലെറ്റുകൾ നേരിട്ട് സന്ദർശിച്ച മാധ്യമങ്ങൾ 13 സാധനങ്ങൾ ഇല്ലെന്ന് വ്യക്തമാക്കുുന്ന ദൃശ്യങ്ങളും…

Read More