
മക്കയില്‍ ഹാജിമാര്‍ക്ക് ആശ്വാസമായി തനിമയുടെ ഭക്ഷണവിതരണം
ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിനെത്തിയ തീർഥാടകർക്ക് അവരുടെ താമസസ്ഥലങ്ങളിൽ തനിമ സന്നദ്ധ പ്രവർത്തകർ കഞ്ഞിയും മറ്റു ഭക്ഷണക്കിറ്റും വിതരണം ചെയ്ത് ആശ്വാസമായി. ഹജ്ജ് കഴിഞ്ഞെത്തി വിവിധ അസുഖബാധിതരും ക്ഷീണിതരുമായ ഹാജിമാർക്കും ഹറമിൽ പ്രാർഥന കഴിഞ്ഞ് തളർന്ന് മുറികളിലെത്തുന്ന ഹാജിമാർക്കും ആശ്വാസത്തിന്റെ തെളിനീരാവുകയാണ് കഞ്ഞിയും മറ്റു ആഹാരങ്ങളും. ഹജ്ജ് ദിനങ്ങൾ ഒഴികെയുള്ള ദിവസങ്ങളില്‍ ഹാജിമാർ സ്വയം ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സാമഗ്രികളുമായാണ് എത്തിയിരിക്കുന്നത്. എന്നാല്‍ നമസ്കാരത്തിനും ഉംറക്കും ഹറമിൽ എത്തുന്ന ഹാജിമാർ രാത്രി വൈകിയാണ് റൂമുകളിൽ തിരിച്ചെത്താറുള്ളത്….