ഭക്ഷ്യവകുപ്പിന് 70 കോടി രൂപ കൂടി അനുവദിച്ച് ധനമന്ത്രി; 1930 എന്നത് 2000 കോടി ആക്കി നൽകും

ഭക്ഷ്യവകുപ്പിന് 70 കോടി കൂടി അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാല​ഗോപാൽ. പ്ലാൻ, നോൺ പ്ലാൻ ഇനങ്ങൾ ചേർത്ത് ആകെ 1930 കോടി രൂപ ഭക്ഷ്യവകുപ്പിന് അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി വിശദമാക്കി. ഇത്തവണ പണം കുറഞ്ഞിട്ടില്ല. 1930എന്നത് 2000 കോടി ആക്കി നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി. മാത്രമല്ല, മാവേലി സ്റ്റോറുകളിൽ സബ്‌സിഡി സാധനങ്ങൾ ഉറപ്പായും എത്തിക്കും. വെറുതെ പറയുകയല്ല, അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്ന വിഷയത്തിൽ പ്രകടനപത്രികയിൽ പറഞ്ഞ ഒന്നിൽ നിന്നും…

Read More

സംസ്ഥാന ബജറ്റിൽ ഭക്ഷ്യവകുപ്പിനെ അവഗണിച്ചു; സപ്ലൈക്കോയ്ക്ക് പണം അനുവദിക്കാത്തതിൽ ഭക്ഷ്യമന്ത്രിക്ക് അതൃപ്തി

ബജറ്റിൽ സിവിൽ സപ്ലൈസിനെ അവഗണിച്ചതിൽ ഭക്ഷ്യവകുപ്പിന് കടുത്ത അതൃപ്തി. സപ്ലൈകോയിൽ കടുത്ത പ്രതിസന്ധി തുടരുന്നതിനിടെ ബജറ്റിൽ തുക വകയിരുത്താത്തതാണ് അതൃപ്തിക്ക് കാരണം. സി.പി.ഐ മന്ത്രിമാർക്കും മുന്നണിക്കും ഇക്കാര്യത്തിൽ എതിർപ്പുണ്ട്. അതൃപ്തി ധനമന്ത്രിയെ അറിയിക്കുമെന്നും മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാൻ കുറഞ്ഞത് 500 കോടിയെങ്കിലും സപ്ലൈക്കോയ്ക്ക് വേണമെന്നും ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു. സപ്ലൈകോയിലെ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിലും അവശ്യസാധനങ്ങളുടെ ലഭ്യതയിലും വലിയ പ്രതിസന്ധിയാണ് സിവിൽ സപ്ലൈസ് നേരിടുന്നത്.

Read More