
ദുബൈയിൽ ഭക്ഷണം എത്തിക്കാൻ ഇനി ഡ്രോണുകളും; പദ്ധതി അടുത്ത വർഷം ആദ്യം മുതൽ
ദുബൈയിൽ ഇനി മുതൽ ഡ്രോണുകളിലും ഭക്ഷണമെത്തും.പദ്ധതി അടുത്ത വർഷം തുടക്കത്തിൽ ആരംഭിക്കുമെന്ന് ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു. ഇതിനായി ഡ്രോണുകൾക്ക് സഞ്ചരിക്കാനുള്ള വ്യോമ റൂട്ടുകളും ലാൻഡിങ് കേന്ദ്രങ്ങളും ആസൂത്രണം ചെയ്തുവരുകയാണ്. വ്യോമഗതാഗത വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് കോർപറേറ്റ് സപ്പോർട്ട് സർവീസസ് സെക്ടർ സി.ഇ.ഒ വിസാം ലൂത്ത് പറഞ്ഞു. ഇതിനായി ദുബൈയിൽ എയർസ്പേസ് 3 ഡി സോണിങ് നടത്തുകയും വ്യോമപാതകൾ നിർണയിക്കുകയും ചെയ്തിട്ടുണ്ട്. ഡ്രോണുകളുടെ പലകോണുകളിൽ നിന്നുള്ള ഉപയോഗം ത്വരിതപ്പെടുത്താൻ ഇത് സഹായിക്കും. ദുബൈ ഹൊറിസോൺ സിസ്റ്റം എന്ന…