
ഭക്ഷണ പാത്രത്തിൽ ഒളിപ്പിച്ച് ലഹരി ഗുളികകൾ കടത്താൻ ശ്രമം ; ഹമദ് വിമാനത്താവളത്തിൽ വച്ച് യാത്രക്കാരൻ പിടിയിൽ
ഭക്ഷണ പാത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച ലഹരി ഗുളികകൾ പിടികൂടി. പാചകം ചെയ്ത ഭക്ഷണം നിറച്ച ചൂടാറാ പാത്രത്തിന്റെ പുറംപാളിക്കുള്ളിലായി ഒളിപ്പിച്ച നിലയിൽ കടത്തിയ ലിറിക ഗുളികകളാണ് പിടിച്ചെടുത്തത്. ഫോയിൽ പേപ്പറിൽ പൊതിഞ്ഞ നിലയിൽ 2100 ലിറിക ഗുളികകൾ ഇയാളിൽനിന്ന് കണ്ടെത്തി. സംശയകരമായ സാഹചര്യത്തിൽ നടത്തിയ വിശദ പരിശോധനയിലാണ് ഇത്രയും നിരോധിത ഗുളികകൾ അധികൃതർ പിടിച്ചെടുത്തത്. യാത്രക്കാരനെ എക്സ്റേ പരിശോധനക്കായി മാറ്റുന്നതിന്റെയും ബാഗിൽനിന്ന് പാത്രം പൊളിച്ച് മരുന്ന് പിടിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഖത്തർ കസ്റ്റംസ് സമൂഹ…