
തീറ്റമത്സരത്തിനിടെ അമിതമായി ഭക്ഷണം കഴിച്ച ചൈനീസ് യുവാവ് മരിച്ചു
തൃശൂർ സ്വദേശിയായ ‘തീറ്റ റപ്പായി’ യെ ആരും പെട്ടെന്നു മറക്കില്ല. മൺമറഞ്ഞെങ്കിലും തീറ്റ റപ്പായി ഇപ്പോഴും സ്റ്റാർ ആണ്. നിരവധി തീറ്റ മത്സരങ്ങളിൽ ജേതാവായ റപ്പായി തൃശൂർകാരുടെ സ്വന്തം ഗഡിയായിരുന്നു. പക്ഷേ, മത്സരങ്ങളിലൊന്നും റപ്പായിക്ക് അപകടമൊന്നും സംഭവിച്ചിരുന്നില്ല. ചൈനയിലെ ‘തീറ്റ റപ്പായി’ക്കു സംഭവിച്ച ദാരുണസംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ച. ചൈനയിലെ യുവ തീറ്റക്കാരനായ പാൻ സിയാവോട്ടിംഗ് എന്ന 24കാരൻ തീറ്റമത്സരത്തിനിടെ അമിതമായി ഭക്ഷണം ഉള്ളിൽച്ചെന്ന് മരിക്കുകയായിരുന്നു. സിയോവോട്ടിംഗ് തുടർച്ചയായ പത്തുമണിക്കൂർ വരെ തീറ്റമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയ്…