ഇൻസ്റ്റ​ഗ്രാമിൽ അരങ്ങേറി ജപ്പാൻ രാജകുടുംബം; മൂന്ന് ദിവസം കൊണ്ട് നേടിയത് ആറു ലക്ഷത്തിലധികം ഫോളോവേഴ്സിനെ

ഇൻസ്റ്റ​ഗ്രാമിൽ അരങ്ങേറ്റം കുറിച്ച് ജപ്പാൻ രാജകുടുംബം, മൂന്ന് ദിവസം കൊണ്ട് നേടിയത് ആറു ലക്ഷത്തിധികം ഫോളോവേഴ്സിനെ. ഇന്ന് ഇൻസ്റ്റ​ഗ്രാമിൽ അക്കൗണ്ട് ഇല്ലാത്തവർ കുറവായിരിക്കും. ഒടുവിലിതാ ജപ്പാൻ രാജകുടുംബവും ട്രെൻഡിനൊപ്പം ചേരുകയാണ്. യുവജനങ്ങളിലേക്ക് എത്തിച്ചേരാനാണ് ഇൻസ്റ്റ​ഗ്രാമിൽ അക്കൗണ്ട് തുറന്നതെന്നാണ് വിവരം. രാജകുടുംബത്തിനുവേണ്ടി സമൂഹമാധ്യമം കൈകാര്യം ചെയ്യുന്നത് കുടുംബത്തിന്‍റെ വിവിധ കാര്യങ്ങളുടെ ചുമതലയുള്ള സർക്കാർ ഏജൻസിയായ ഇംപീരിയൽ ഹൗസ്‌ഹോൾഡ് ഏജൻസിയാണ്. ഇതിനകം പങ്കുവച്ച 22 പോസ്റ്റുകളിൽ മിക്കതും നരുഹിതോ ചക്രവർത്തിയുടെയും മസാക്കോ ചക്രവർത്തിനിയുടെയും ഔപചാരിക ചിത്രങ്ങളാണ്. കുനൈച്ചോ ജെപി എന്ന…

Read More