ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റ് ; പൊരുതി നിന്ന് ഇന്ത്യയുടെ വാലറ്റം , ഫോളോ ഓൺ ഭീഷണി മറികടന്നു

ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ രവീന്ദ്ര ജഡേജയുടെയും അവസാന വിക്കറ്റില്‍ ജസ്പ്രീത് ബുമ്ര-ആകാശ്ദീപ് കൂട്ടുകെട്ടിന്‍റെയും വീരോചിത ചെറുത്തുനില്‍പ്പിന്‍റെ കരുത്തില്‍ ഫോളോ ഓണ്‍ ഭീഷണി മറികടന്ന് ഇന്ത്യ. പത്താം വിക്കറ്റില്‍ ആകാശ്ദീപും ബുമ്രയും ചേര്‍ന്ന് നേടിയ 39 റണ്‍സിന്‍റെ അപരാജിത ചെറുത്തുനില്‍പ്പിലൂടെയാണ് ഇന്ത്യ ഫോളോ ഓണ്‍ ഭീഷണി മറികടന്നത്. ഒമ്പതാം വിക്കറ്റായി രവീന്ദ്ര ജഡേജ പുറത്താവുമ്പോള്‍ ഫോളോ ഓണ്‍ മറികട്ടാന്‍ ഇന്ത്യക്ക് 33 റണ്‍സ് വേണമായിരുന്നു. എന്നാല്‍ ഇന്ത്യൻ മുന്‍നിര ബാറ്റര്‍മാരെ നാണിപ്പിക്കുന്ന രീതിയില്‍ ചെറുത്തു നിന്ന ബുമ്രയും…

Read More