
കച്ചേരിയിൽ നോട്ടുമഴയുമായി ആരാധകർ; ഗായിക വാരിക്കൂട്ടിയത് നാലരക്കോടി രൂപ! വീഡിയോ കാണാം
ഗുജറാത്തിൽ കച്ചേരിക്കിടെ ഗായികയെ നോട്ടുകൊണ്ട് പുതപ്പിച്ച് ആരാധകർ.ഗുജറാത്ത് കച്ചിലെ റാപറിൽ രാത്രി മുഴുവൻ നീണ്ടു നിന്ന സംഗീത പരിപാടിക്കിടെ നാലരക്കോടി രൂപയുടെ കറൻസിയാണ് ഇവർക്കു മേൽ പെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. നോട്ടുകൂനയ്ക്ക് മുകളിലിരുന്ന പാടുന്ന ഗീതയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഈ വീഡിയോ ഗായിക തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. View this post on Instagram A post shared by Geeta Ben Rabari (@geetabenrabariofficial) പരിപാടിക്കെത്തിയ ജനക്കൂട്ടം വേദിയിലേക്ക് കടന്നുവന്ന് നോട്ടെറിയുന്നത്…