
തൊഴുകയ്യോടെ ഇവിടെ വരേണ്ട; ഹർജിക്കാരിയോട് ഇവിടെയുള്ളത് ദൈവങ്ങളല്ലെന്ന് ഹൈക്കോടതി
തൊഴുകയ്യോടെ വരേണ്ട ഇടമല്ല കോടതിയെന്ന് കേരള ഹൈക്കോടതി. കോടതിയിൽ കേസ് ഉന്നയിക്കുക എന്നത് ഭരണഘടനാപരമായ അവകാശമാണ്. നീതിയുടെ ദേവാലമാണെങ്കിലും ഇവിടെ ഇരിക്കുന്നത് ദൈവങ്ങളല്ല. ഭരണഘടനാപരമായ ചുമതല വഹിക്കുന്ന ജഡ്ജിമാരാണ്. വരുന്നവർ ഒചിത്യം പാലിക്കുക എന്നേയുള്ളൂവെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. വീടിന് സമീപത്തെ പ്രാർത്ഥനാകേന്ദ്രത്തിൽ നിന്നുള്ള അമിത ശബ്ദത്തെക്കുറിച്ച് പരാതിപ്പെട്ട വനിതയുടെ പേരിൽ കേസെടുത്തതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കേസെടുത്തതിനെക്കുറിച്ച് അന്വേഷിക്കണമെന്നും കേസ് റദ്ദാക്കാനും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു….