ഉത്തരേന്ത്യയിൽ മൂടൽ മഞ്ഞ്; 7 മുതൽ 11 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതായി അധികൃതർ

ഡൽഹിയിൽ ചൊവ്വാഴ്ച രേഖപ്പെടുത്തിയത് കുറഞ്ഞ താപനില. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. 6.6 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. തണുത്ത കാറ്റും നേരിയ തോതിലുള്ള മഞ്ഞും പുലർച്ചെ അനുഭവപെട്ടു. തിങ്കളാഴ്ച 7.8 ഡിഗ്രി സെൽഷ്യസ് താപനിലയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ജനുവരി 28 മുതൽ അടുത്ത നാല് ദിവസത്തേക്ക് മൂടിക്കെട്ടിയ മഞ്ഞുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കുറഞ്ഞത് 7 മുതൽ 11 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതായും അധികൃതർ…

Read More

ഡൽഹിയിൽ അതിശൈത്യം; 240 വിമാനങ്ങൾ വൈകി: 6 എണ്ണം റദ്ദാക്കി

രാജ്യതലസ്ഥാനത്ത് അതിശൈത്യം തുടരുന്നു. കനത്ത മൂടൽ മഞ്ഞിനെത്തുടർന്ന് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള 240 വിമാനങ്ങൾ വൈകി, 6 എണ്ണം റദ്ദാക്കി. പുതുക്കിയ വിമാന സമയമറിയാൻ എയർലൈൻ അധികൃതരുമായി ബന്ധപ്പെടാൻ യാത്രക്കാർക്ക് നിർദേശമുണ്ട്. ഒട്ടേറെ യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയിട്ടുണ്ട്. ഡൽഹിയിൽ കുറഞ്ഞ താപനില 7 ഡിഗ്രി സെൽഷ്യസാണ്. അയൽ സംസ്ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞ് തുടരുകയാണ്. പലയിടത്തും കാഴ്ചപരിധി വളരെ കുറഞ്ഞു. രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും തണുപ്പ് അതികഠിനമാണ്. 6 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയാണ്…

Read More

ദോഫാർ ഗവർണറേറ്റിൽ മൂടൽ മഞ്ഞ് ; വാഹനങ്ങൾ ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ മൂ​ട​ൽ​മ​ഞ്ഞ്​ അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ൽ സ്വ​ദേ​ശ​ത്ത് ​നി​ന്നും വി​ദേ​ശ​ത്ത് ​നി​ന്നും വാ​ഹ​ന​മോ​ടി​ച്ചെ​ത്തു​ന്ന​വ​ർ ജാ​ഗ്ര​ത ​പാ​ലി​ക്ക​ണ​മെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ആ​വ​ശ്യ​പ്പെ​ട്ടു. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ തു​ട​ർ​ച്ച​യാ​യി ചാ​റ്റ​ൽ​മ​ഴ അ​നു​ഭ​വ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​താ​ണ്​ പ​ർ​വ​ത​നി​ര​ക​ളി​ല​ട​ക്കം മൂ​ട​ൽ​മ​ഞ്ഞി​ന് ഇ​ട​യാ​ക്കു​ന്ന​ത്. മ​ഴ​യും മൂ​ട​ല്‍ മ​ഞ്ഞും പൊ​ടി​പ​ട​ല​ങ്ങ​ളും കാ​ര​ണം ദൃ​ശ്യ​പ​ര​ത കു​റ​ഞ്ഞ​താ​യി ഒ​മാ​ന്‍ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍കി. മൂ​ട​ല്‍ മ​ഞ്ഞു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ നി​ര്‍ദേ​ശി​ച്ചു. സു​ര​ക്ഷാ നി​ര്‍ദേ​ശ​ങ്ങ​ളു​മാ​യി റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സും രം​ഗ​ത്തു​ണ്ട്. ഖ​രീ​ഫ് സ​ഞ്ചാ​രി​ക​ളി​ല്‍ അ​ധി​ക​പേ​രും ദോ​ഫാ​റി​ലേ​ക്ക്…

Read More

യുഎഇയിൽ മൂടൽമഞ്ഞ് ; റെഡ്, യെല്ലോ അലർട്ട് പ്രഖ്യാപിച്ച് ദേശീയ കാലാവസ്ഥ കേന്ദ്രം

യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ്. അബുദാബിയിലെ അജ്ബാന്‍, അല്‍ ഫാഖ എന്നിവിടങ്ങളില്‍ ശക്തമായ മൂടല്‍മഞ്ഞാണ് അനുഭവപ്പെട്ടത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ ദേശീയ കാലാവസ്ഥ കേന്ദ്രം റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ദൂരക്കാഴ്ച കുറയുമെന്നും അതിനാല്‍ തന്നെ വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിപ്പ് നല്‍കിയിരുന്നു. അബുദാബിയിലെ അല്‍ താഫ് റോഡില്‍ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററായി കുറച്ചിട്ടുണ്ട്. കാലാവസ്ഥ കേന്ദ്രത്തിന്‍റെ അറിയിപ്പ് അനുസരിച്ച് ഇന്ന് രാജ്യത്ത് മേഘാവൃതമായ അന്തരീക്ഷമായിരിക്കും. താപനിലയില്‍ നേരിയ കുറവുണ്ടാകും. 10-20 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്…

Read More

മൂടൽമഞ്ഞിൽ മുങ്ങി ഡൽഹി; ഒറ്റ ദിവസം വൈകിയത് 600ഓളം ഫ്ളൈറ്റുകൾ

അതിശൈത്യവും മൂടൽമഞ്ഞും രൂക്ഷമായതിന് പിന്നാലെ ഡൽഹിയിലും സമീപ സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസം മാത്രം റദ്ദാക്കിയത് 600 ഓളം ഫ്ളൈറ്റുകളാണ്. കര,​ റെയിൽ,​ വ്യോമ ഗതാഗതത്തെ ഏതാണ്ട് 12 മണിക്കൂറിനടുത്ത് നീണ്ടുനിന്ന കനത്ത മൂടൽമഞ്ഞ് കാര്യമായി ബാധിച്ചു. പരമാവധി കാഴ്‌ചാപരിധി രാത്രി 12.30 മുതൽ പുലർച്ചെ മൂന്ന് മണിവരെ 200 മീറ്ററിൽ താഴെയായിരുന്നു. തുടർന്ന് മൂന്ന് മണിമുതൽ രാവിലെ പത്തര വരെ പൂജ്യം ആയതോടെ ആയിരക്കണക്കിന് യാത്രക്കാരും സാധാരണക്കാരും ബുദ്ധിമുട്ടി. പിന്നീട് 12 മണി മുതൽ വൈകിട്ട് അഞ്ച്…

Read More

ഉത്തരേന്ത്യ കനത്ത മൂടൽമഞ്ഞ്; റെഡ് അലര്‍ട്ട്: സ്കൂളുകൾക്ക് അവധി

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ്.  ജനുവരി 2 വരെ ഈ സ്ഥിതി തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നല്‍കി. ദില്ലി, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ് എന്നീ സംസ്ഥാനങ്ങളില്‍ തണുപ്പ് തുടരുമെന്നും മുന്നറിയിപ്പുണ്ട്. പഞ്ചാബ്, ഹരിയാന, ദില്ലി എന്നിവിടങ്ങളിൽ ഇന്ന് റെഡ് അലർട്ടും നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ 31ന് പഞ്ചാബിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നല്‍കി. ജനുവരി 2 വരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞിന്റെ പശ്ചാത്തലത്തിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു….

Read More

കനത്ത ശൈത്യം; ഡൽഹിയിൽ 134 വിമാനങ്ങളും 22 ട്രെയിനുകളും വൈകി

കനത്ത ശൈത്യം തുടരുന്ന ഡൽഹിയിൽ താപനില ആറ് ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ കടുത്ത മൂടൽമഞ്ഞ് ഡിസംബർ 31 വരെ തുടരുമെന്നാണ് കാലവസ്ഥാവകുപ്പ് വ്യക്തമാക്കുന്നത്. മൂടൽമഞ്ഞ് കാഴ്ചമറയ്ക്കുന്ന സാഹചര്യമായതിനാൽ 134 വിമാനങ്ങളും 22 ട്രെയിനുകളുമാണ് ഡൽഹിയിൽ വൈകിയത്. വരുംദിവസങ്ങളിൽ മൂടൽമഞ്ഞ് തീവ്രമാകുമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു.  വ്യാഴാഴ്ച പുലർച്ചെ 5.30-ഓടെ സഫ്ദർജങ് മേഖലയിൽ ദൃശ്യത 50 മീറ്ററായി. അതേസമയം, ഡൽഹിവിമാനത്താവളത്തിലും സമീപപ്രദേശങ്ങളിലും ദൃശ്യത 25 മീറ്ററായിരുന്നു. ദൃശ്യത പൂജ്യത്തിലേക്ക് താഴ്ന്ന പ്രദേശങ്ങളുമുണ്ട്. ഡൽഹി…

Read More

കനത്ത മൂടൽ മഞ്ഞ്; ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ താളംതെറ്റിയത് 30ലധികം വിമാന സർവ്വീസുകൾ

കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസുകൾ താളംതെറ്റി. 30ലധികം വിമാന സർവീസുകൾ വൈകി എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതിനു പുറമെ ഡൽഹിയിൽ ഇറങ്ങേണ്ട നിരവധി വിമാനങ്ങൾ വഴി തിരിച്ചുവിടുന്നുമുണ്ട്. സർവീസ് വൈകുന്ന സാഹചര്യത്തിൽ വിമാന കമ്പനികളുമായി ബന്ധപ്പെടാൻ യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഡൽഹി നഗരത്തിൽ കനത്ത മൂടൽമഞ്ഞ് വ്യാപിച്ചത്. തുടർന്ന് ദൂരക്കാഴ്ച കുറഞ്ഞതോടെ വിമാന സർവീസ് ദുഷ്കരമാകുകയായിരുന്നു. കൂടാതെ തലസ്ഥാനത്തെ താപനില ഏഴ് ഡിഗ്രിയായി കുറഞ്ഞുവെന്നും കാലാവസ്ഥ വകുപ്പ്…

Read More

കുവൈത്തിൽ മൂടല്‍ മഞ്ഞിന് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

കുവൈത്തിൽ മൂടല്‍ മഞ്ഞിനു സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകി. അടുത്ത ദിവസങ്ങളില്‍ രാത്രിയിലും അതിരാവിലെയും മൂടല്‍ മഞ്ഞ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കാലാവസ്ഥ സ്ഥിരതയുള്ളതായിരിക്കുമെന്നും എന്നാല്‍ ദൃശ്യപരത കുയാൻ സാധ്യതയുള്ളതിനാൽ വാഹനം ഓടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read More