ഒരു വൈറൽ അപകടം; മേൽപ്പാലത്തിൽ തൂങ്ങിക്കിടക്കുന്ന കർണാടക ബസ്

ക​ഴി​ഞ്ഞ ദി​വ​സം കർണാടകയുടെ തലസ്ഥാനനഗരിയായ ബം​ഗ​ളൂ​രു​വി​ല്‍നിന്നു സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച ചിത്രങ്ങളും വീ​ഡി​യോയും മേ​ല്‍​പ്പാ​ല​ങ്ങ​ളി​ലെ ഒരു അ​പ​ക​ട​ത്തി​ന്‍റെ ഭീ​ക​ര​ത വെ​ളി​പ്പെ​ടു​ത്തു​ന്നതായിരുന്നു. ഏ​താ​ണ്ട് നാൽപ്പത് അ​ടി ഉ​യ​ര​മു​ള്ള മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ മു​ക​ളി​ല്‍നിന്നു പാ​തി​യോ​ളം പു​റ​ത്തേ​ക്കു ത​ള്ളിനി​ല്‍​ക്കു​ന്ന കർണാടക ആർടിസി ബ​സി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളു​മാ​യി​രു​ന്നു അ​ത്. 18നാ​ണ് ബ​സ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. തു​മ​കു​രു റോ​ഡി​ല്‍ നെ​ല​മം​ഗ​ല​യ്ക്കു സ​മീ​പം മ​ദ​നാ​യ​ക​ന​ഹ​ള്ളി​യി​ല്‍ ഡ്രൈ​വ​ർ​ക്ക് ബ​സി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി. ബ​സ് റോ​ഡ് ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചു പാലത്തിനുവെളിയിലേക്കു തൂങ്ങിന്നു. ര​ണ്ടു മേ​ല്‍​പ്പാ​ല​ങ്ങ​ള്‍​ക്കി​ട​യി​ലാണ് ബ​സി​ന്‍റെ പിന്നി​ലെ ടയ​​റു​ക​ള്‍ തൂ​ങ്ങിക്കി​ട​ന്നി​രു​ന്ന​ത്. പിൻവ​ശം ഏ​താ​ണ്ട്…

Read More

ടൂറിസം വികസനം; പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി റിയാസ്

തീരദേശ മേഖലയിലെ ടൂറിസം വികസനത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് വ്യക്തമാക്കി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒഴിഞ്ഞുകിടക്കുന്ന പൊതു ഇടങ്ങള്‍ തിരിച്ചു പിടിച്ച് ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുമെന്നും ഇതിന്റെ രൂപരേഖ തയ്യാറാക്കിക്കഴിഞ്ഞെന്നും അദ്ദഹം പറഞ്ഞു. മേല്‍പ്പാലങ്ങള്‍ക്ക് താഴെയുള്ള സ്ഥലങ്ങള്‍, ഭക്ഷണത്തെരുവ്, കുട്ടികളുടെ പാര്‍ക്ക് എന്നിവയ്ക്കായി വിനിയോഗിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ടൂറിസം സാധ്യതകളെ എല്ലാ നിലയിലും പ്രയോജനപ്പെടുത്തുമെന്നു പറഞ്ഞ മന്ത്രി ചരിത്രസാംസ്‌കാരിക പ്രാധാന്യമര്‍ഹിക്കുന്ന കേരളത്തിൽ ടൂറിസം സാധ്യതകള്‍ പരമാവധി…

Read More