
സൗദിക്കും യു.എ.ഇക്കുമിടയിൽ സർവീസുകൾ വർധിപ്പിക്കാൻ ഫ്‌ളൈനാസ് എയർ
സൗദിക്കും യു.എ.ഇക്കുമിടയിൽ സർവീസുകൾ വർധിക്കിപ്പുമെന്ന് സൌദി ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈനാസ് പ്രഖ്യാപിച്ചു. 9 റൂട്ടുകളിലായി പ്രതിദിനം 20 വിമാനങ്ങൾ വരെ ഇരു രാജ്യങ്ങൾക്കുമിടയിൽ സർവീസ് നടത്തും. ഇരു രാജ്യങ്ങളിലെയും പ്രധാനപ്പെട്ട നാല് വിമാനത്താവളങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടാണ് സർവീസുകൾ ക്രമീകരിക്കുക. ലോകത്തിലെ തന്നെ ഏറ്റവും മികച്ചതും ചെലവ് കുറഞ്ഞതുമായ നാലാമത്തെ വിമാന കമ്പനിയാണ് സൗദിയുടെ ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈനാസ്. യു.എ.ഇക്കും സൗദിക്കുമിടിയിൽ നിലവിൽ നാല് റൂട്ടുകളിലാണ് ഫ്‌ളൈനാസ് സർവീസ് നടത്തുന്നത്. ഇത് 9 റൂട്ടുകളിലേക്ക് വ്യാപിപ്പിക്കും….