
തുടർച്ചയായ ഏഴാം വർഷവും ചെലവ് കുറഞ്ഞ മികച്ച എയർലൈനായി ഫ്ലൈനാസ്
തുടർച്ചയായ ഏഴാം വർഷവും മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ചെലവ് കുറഞ്ഞ വിമാന കമ്പനിയായി ഫ്ലൈനാസ് തെരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും മികച്ച നാലാമത്തെ ചെലവ് കുറഞ്ഞ വിമാന കമ്പനിയായി ബഹുമതിയും ഫ്ലൈനാസ് സ്വന്തമാക്കി. തുടർച്ചയായി രണ്ടാം തവണയാണ് ഫ്ലൈനാസ് ഈ നേട്ടം കൈവരിക്കുന്നത്. ഇൻറർനാഷനൽ സ്കൈട്രാക്സ് ഓർഗനൈസേഷനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. വ്യോമയാന മേഖലയിലെ ഏറ്റവും ഉയർന്ന അവാർഡാണിത്.